Malayalam
ഹത്രാസ് സംഭവം: യു പി പൊലീസും ആതിദ്യനാഥുമല്ല ഉത്തരവാദികള്‍, ന്യായീകരിച്ച് അമല പോള്‍
ഹത്രാസ് സംഭവം: യു പി പൊലീസും ആതിദ്യനാഥുമല്ല ഉത്തരവാദികള്‍, ന്യായീകരിച്ച് അമല പോള്‍
യുപിയില്‍ ഹത്രസില്‍ ഇരുപത് വയസുള്ള ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധംആളി കത്തുകയാണ്. ഈ സംഭവത്തിൽ യോഗി ആദിത്യനാഥോ,ജാതി വ്യവസ്ഥയോ അല്ല ആ പെണ്‍കുട്ടിയുടെ കൊലയ്ക്ക് പിന്നിലെന്നും അതിനുത്തരവാദി നിശബ്ദരായ നമ്മളാണെന്നും നടി അമല പോൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് അമല തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്
ഇംതിയാസ് കാദര്‍ എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ നിന്നുള്ള ഒരു പോസ്റ്റ് ഷെയര്‍ ചെയ്താണ് അമല ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. ‘ അവളെ പീഡിപ്പിച്ചു, അവളെ കൊന്നു, പിന്നെ അവളെ ചാരമാക്കി. ആരാണിത് ചെയ്തത്? ജാതിവ്യവസ്ഥയല്ല, യു പി പൊലീസ് അല്ല, യോഗി ആതിദ്യനാഥുമല്ല. നിശബ്ദരായ നമ്മളാണത് ചെയ്തത്’ എന്ന പോസ്റ്റാണ് അമല ഷെയര്‍ ചെയ്തിരിക്കുന്നത്.
യോഗിക്കും യുപി പോലീസിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സംഘ് പരിവാര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളും, സോഷ്യല്‍ മീഡിയ അകൗണ്ടുകളും പ്രചരിപ്പിക്കുന്ന രീതിയില്‍ ഉള്ള വാദമാണ് അമല പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ശക്തമായി നില്‍ക്കുമ്ബോളാണ് അമല ന്യായീകരിച്ച് എത്തിയതെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.