News
നടൻ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
നടൻ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി
Published on
സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആല്‍വാര്‍ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി . താരത്തിന്റെ ഓഫീസില്‍ ബോംബ് വച്ചതായുള്ള ഭീഷണി സന്ദേശം തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് ആല്‍വാര്‍പേട്ട് പോലീസ് കണ്ട്രോള് റൂമിന് ലഭിക്കുന്നത്.
മുമ്ബ് തന്നെ ഈ കെട്ടിടത്തില്‍ നിന്നും അഡയാറിലേക്ക് തന്റെ ഓഫീസ് താരം മാറ്റിയിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്താനായില്ല. അതിനാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് അറിയിച്ചു.
Continue Reading
Related Topics:Surya
