Connect with us

ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ അന്തരിച്ചു

News

ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് ബൈജു പണിക്കർ അന്തരിച്ചു

ചലച്ചിത്ര നിർമാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കെ.എസ്.ബൈജു പണിക്കർ(59) അന്തരിച്ചു.

വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ’ഒരു മെയ്‌മാസ പുലരിയിൽ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷൻ പരിപാടികളുടെ നിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.

വെള്ളറട ശ്രീഭവനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീലന്റെ മൂത്തമകനാണ്. ഭാര്യ: ബിന്ദു കെ.ആർ.(സീനിയർ അക്കൗണ്ടന്റ്, സബ്ട്രഷറി, വെള്ളയമ്പലം). മക്കൾ: ജഗൻ ബി.പണിക്കർ(ബെംഗളൂരു), അനാമിക ബി.പണിക്കർ(കാനഡ). സഹോദരങ്ങൾ: സാബു പണിക്കർ(കോൺഗ്രസ് വെള്ളറട ബ്ലോക്ക് ജനറൽ സെക്രട്ടറി), പ്രഭു പണിക്കർ(ദുബായ്). മൃതദേഹം ചൊവ്വാഴ്ച രാവിലെ വെള്ളറടയിലെ കുടുംബവീട്ടിലും 10 മുതൽ വി.പി.എം.എച്ച്.എസ്.എസിലും പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ.

More in News

Trending