രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്.
ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവ് പിന്തുടരുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് വിമര്‍ശനം.
‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’ എന്ന് പറഞ്ഞാണ് യുവാവ് തന്റെ പിന്നാലെ വന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അസാനിയ പറഞ്ഞു.
വിഡിയോ പകര്‍ത്തുന്നത് കണ്ടപ്പോള്‍ ഇയാള്‍ മുഖം മറച്ച് അവിടെനിന്ന് പോയെന്നും കുറിപ്പില്‍ പറയുന്നു. സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്ബര്‍ അടക്കം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു.
മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ പറയുന്നു. കൂടാതെ ജോലിയുടെ ഭാഗമായാണ് താന്‍ രാത്രിയില്‍ പുറത്തിറങ്ങിയതെന്നും അയാള്‍ ഈ സമയം ജോലി ചെയ്യുന്നത് അംഗീകരിക്കുകയും താന്‍ ജോലിക്കായി ഇറങ്ങി എന്ന് പറയുമ്ബോള്‍ വിയോജിക്കുകയും ചെയ്യുന്നവര്‍ കമന്റുമായി എത്തരുതെന്നും താരം പറയുന്നു
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...