Connect with us

ബാലചന്ദ്രന്റെ ആരോഗ്യനില മോശമായി തുടരുന്നു; പ്രാത്ഥനയോടെ സിനിമ ലോകം

Malayalam

ബാലചന്ദ്രന്റെ ആരോഗ്യനില മോശമായി തുടരുന്നു; പ്രാത്ഥനയോടെ സിനിമ ലോകം

ബാലചന്ദ്രന്റെ ആരോഗ്യനില മോശമായി തുടരുന്നു; പ്രാത്ഥനയോടെ സിനിമ ലോകം

പ്രമുഖ സിനിമാ നാടക നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത് ആരോഗ്യനില മോശമായി തുടരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാടകസിനിമാ സംവിധായകന്‍, നാടക രചയിതാവ്, അദ്ധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു ബാലചന്ദ്രന്‍ ശാസ്താംകോട്ട സ്വദേശിയായ പി ബാലചന്ദ്രന്‍ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനായത്

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായിരുന്നു ജോലി ചെയ്തിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ’ ഇവന്‍ മേഘരൂപന്‍’ എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞ തവണ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട.ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്ബി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്.തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജിയൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു.

ഉള്ളടക്കം, പവിത്രം, കമ്മട്ടിപ്പാടം തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ തിരക്കഥാകൃത്തായ പി ബാലചന്ദ്രന്‍ നാല്‍പ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

അഗ്നിദേവൻ, ജലമർമ്മരം, വക്കാലത്ത് നാരായണൻകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, ഇമ്മാനുവൽ, നടൻ, ചാർലി, കമ്മട്ടിപാടം, പുത്തൻ പണം, അതിരൻ, ഈട, സഖാവ് തുടങ്ങിയ നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top