News
എല്ലാം ഭഗവാന്റെ അനുഗ്രഹം; യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും; രജനികാന്ത്
എല്ലാം ഭഗവാന്റെ അനുഗ്രഹം; യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും; രജനികാന്ത്
നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. എന്നാൽ ഹിമാലയത്തില്‍ തീര്‍ത്ഥാടനത്തിലാണ് രജനികാന്ത് ഇപ്പോൾ. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്ന് രജനികാന്ത് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേ വ്യക്തമാക്കി.
യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും എന്നാണ് രജനികാന്ത് പറയുന്നത്. വിമാനത്താവളത്തില്‍ വച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ രജനികാന്തിന്റെ അഭിപ്രായം.
സംസ്ഥാനത്തെ തീര്‍ഥാടന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ താരത്തിന് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറില്‍ എത്തിയത്. സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് ജയിലറിന്റെ പ്രമേയം. വിനായകന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറിന്റെയും മോഹന്‍ലാലിന്റെയും കാമിയോ റോളുകള്‍ കൈയ്യടികള്‍ നേടിയിരുന്നു.
ജയിലറിന്റെ രണ്ടാം ഭാഗം എത്തും എന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ജയിലര്‍ 2 എടുക്കാന്‍ പ്ലാന്‍ ഉണ്ടെന്ന് സംവിധായകന്‍ നെല്‍സണ്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
