Connect with us

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ

Movies

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു? റിപ്പോർട്ടുകൾ ഇങ്ങനെ

തമിഴ് സിനിമ നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു. സെപ്‌റ്റംബർ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹം തിരുനെൽവേലിയിൽ വെച്ചായിരിക്കുമെന്നും തുടർന്ന് സിനിമ സുഹൃത്തുക്കൾക്കായി ചെന്നൈയിൽ പ്രത്യേക വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പാ രഞ്ജിത് സംവിധാനം ‘ബ്ലൂ സ്റ്റാർ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അശോക് സെൽവൻ. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘പോർ തൊഴിൽ’ എന്ന ചിത്രം കേരളത്തിനും വലിയ കളക്ഷൻ നേടിയിരുന്നു. നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി. മലയാള സിനിമ ഹെലന്റെ റീമേക്കായ ‘അൻപ് ഇറക്കിയാനാൾ’ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍.

Continue Reading
You may also like...

More in Movies

Trending

Recent

To Top