Connect with us

‘കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ’… ജൈവ കൃഷിത്തോട്ടത്തിൽ ലാലേട്ടൻ

Malayalam

‘കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ’… ജൈവ കൃഷിത്തോട്ടത്തിൽ ലാലേട്ടൻ

‘കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ’… ജൈവ കൃഷിത്തോട്ടത്തിൽ ലാലേട്ടൻ

മമ്മൂട്ടിയ്ക്ക് പിന്നാലെ ജൈവ കൃഷിയുമായി മോഹൻലാൽ. ജൈവ കൃഷിത്തോട്ടം പങ്കുവെച്ചാണ് മോഹൻലാൽ എത്തിയത്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി. ചെന്നൈയില്‍ നിന്ന് രണ്ടു മാസം മുമ്പ് തിരിച്ചെത്തിയതു മുതല്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു താരം.ലൂസിഫര്‍ സിനിമയിലെ ഹിറ്റ് ഡയലോഗായ ‘കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ’ എന്ന കമന്റുകളാണ് ആരാധകര്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ ദിവസം സണ്‍ഡ്രോപ് പഴങ്ങള്‍ വിളവെടുത്തതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയിരുന്നു ജോജു ജോര്‍ജ് അടക്കമുള്ള താരങ്ങളും നേരത്തെ കൃഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

More in Malayalam

Trending

Recent

To Top