Connect with us

‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണ്, പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രഞ്ജിത്ത്; ശബ്ദരേഖ പുറത്ത്

News

‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണ്, പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രഞ്ജിത്ത്; ശബ്ദരേഖ പുറത്ത്

‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണ്, പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രഞ്ജിത്ത്; ശബ്ദരേഖ പുറത്ത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിദ്ധയാകാൻ വിനയൻ തുറന്ന് പറഞ്ഞ് വലിയ ചർച്ചയ്ക്കാണ് വഴിതെളിയിച്ചത്. ഇപ്പോഴിതാ ഇതിന് പിന്നാലെ നിര്‍ണായക ശബ്ദരേഖ പുറത്ത്. വിനയന്‍ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കില്‍ സംവിധായകന്‍ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. വിനയന്റെ ആരോപണം തെളിയിക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ച് റൂമിലേക്ക് പോയ ഗൗതം ഗോഷ് അടക്കമുള്ള ജൂറി അംഗങ്ങള്‍ തിരികെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞു. ഇത് രഞ്ജിത്തിന്റെ ഇടപെടല്‍ മൂലമാണെന്നും നേമം പുഷ്പരാജ് ആരോപിച്ചു.

സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നേരത്തെ അറിയിച്ചുവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളില്‍ രഞ്ജിത്ത് മറുപടി പറയട്ടെയെന്ന നിലപാടിലാണ് നേമം പുഷ്പരാജ്. മറ്റൊരും ജൂറി അംഗം ജെന്‍സി ഗ്രിഗറിയുടെ ഫോണ്‍ സംഭഷണവും നേരത്തെ പുറത്തു വന്നിരുന്നു.

ചില പാട്ടുകള്‍ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും ഇത്തരം ഇടപെടലുകള്‍ വിഷമമുണ്ടാക്കി എന്നുമാണ് ഗായിക ജെന്‍സ് ഗ്രിഗറി പറഞ്ഞത്. കേട്ടു കേള്‍വിയില്ലാത്ത രീതിയില്‍ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് അക്കാദമി ചെയര്‍മാന്‍ ജൂറിയില്‍ ഇടപെട്ടു എന്നത് നഗ്‌നമായ സത്യമാണ് എന്ന് വിനയന്‍ പ്രതികരിച്ചിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top