Connect with us

ഓരോ നിമിഷവും ഞാൻ ടെൻഷനിലാണ്… എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല, എന്റെ മകൾ ഭാവിയിൽ എങ്ങനെ ജീവിക്കും എന്നോർത്തിട്ട് എനിക്ക് പേടിയുണ്ട്; ബാല

News

ഓരോ നിമിഷവും ഞാൻ ടെൻഷനിലാണ്… എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല, എന്റെ മകൾ ഭാവിയിൽ എങ്ങനെ ജീവിക്കും എന്നോർത്തിട്ട് എനിക്ക് പേടിയുണ്ട്; ബാല

ഓരോ നിമിഷവും ഞാൻ ടെൻഷനിലാണ്… എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല, എന്റെ മകൾ ഭാവിയിൽ എങ്ങനെ ജീവിക്കും എന്നോർത്തിട്ട് എനിക്ക് പേടിയുണ്ട്; ബാല

യൂട്യൂബര്‍ ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സും ബാലയും തമ്മിലുള്ള പോരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാല വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ചെകുത്താന്‍ രംഗത്തെത്തിയിരുന്നു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നായിരുന്ന അജു അലക്‌സ് പറഞ്ഞിരുന്നത്. ബാലക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി മറ്റൊന്നാണ് എന്ന് പറഞ്ഞ് ബാല, അജു അലക്‌സിന്റെ വീട്ടില്‍ കയറിയതിന്റേയും അദ്ദേഹത്തിന്റെ സുഹൃത്തുമായി സംസാരിക്കുന്നതിന്റേയും വീഡിയോ പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ ബാലക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവരെ അധിക്ഷേപിച്ച് പല തവണ ചെകുത്താന്‍ വീഡിയോ ചെയ്തിട്ടുണ്ട്.

ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ബാലയുടെ പ്രതികരണം. നേരത്തെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ബാലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഓണ്‍ലൈനിലൂടെ മോശം പറയുന്നവര്‍ക്കെതിരെ ഈ നാട്ടില്‍ നിയമം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെയാണ് കോടതി എന്നായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നു

ഞാൻ തുടങ്ങിവച്ചതേ ഉള്ളൂ, ഇനി നിങ്ങൾ ആണ് നോക്കേണ്ടതെന്ന് വ്‌ളോഗർ ചെകുത്താൻ വിഷയത്തിൽ ബാല. നിങ്ങളുടെ പേനയിൽ ഉണ്ട് എല്ലാം. ഒരു കുഞ്ഞു മരിച്ചുപോയില്ലേ, ഞാൻ ഓടിപ്പോയി. അടുത്തുവരുന്ന ജെനെറേഷനെ നമുക്ക് നോക്കണം. സത്യം പറഞ്ഞാൽ ഏതുസാഹചര്യത്തിലാണ് എന്റെ മകൾ വളരുന്നത് എന്ന് പോലും എനിക്ക് അറിയില്ലെന്ന് ബാല

ഓരോ നിമിഷവും ഞാൻ ടെൻഷനിലാണ്. എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. ശരിയാണ് എനിക്ക് ദൈവം നല്ലൊരു ജീവിതം തന്നിട്ടുണ്ട്. എലിസബത്ത് എന്ന ഡോക്ടർ, ഭാര്യ എന്നെ നല്ലരീതിയിൽ നോക്കുന്നുണ്ട്. നല്ല രീതിയിലുള്ള മാറ്റങ്ങൾ എന്റെ ശരീരത്തിലുണ്ട് . എങ്കിലും എന്റെ മകൾ ഭാവിയിൽ എങ്ങനെ ജീവിക്കും എന്നോർത്തിട്ട് എനിക്ക് പേടിയുണ്ട്..

അടുത്ത ജെനറേഷൻ നല്ല രീതിയിൽ ജീവിക്കണം. അതിനായി നല്ല മാധ്യമപ്രവർത്തകർ ഉണ്ടാകട്ടെ. മനസാക്ഷി ഉണ്ടെങ്കിൽ ഞാൻ പറയുന്ന വാക്കുകളുടെ അർഥം മനസിലാക്കൂ ബാല പറയുന്നു. എന്ത്കൊണ്ട് ആരും പ്രതികരിക്കുന്നില്ല. ഡോക്ടർ റോബിൻറെ അമ്മയെ കുറിച്ച് വരെ പറഞ്ഞു. ആരും എന്തുകൊണ്ട് ചോദിച്ചില്ല, നമ്മുടെ അമ്മയെക്കുറിച്ച് പറഞ്ഞാൽ നമുക്ക് സഹിക്കുമോ?

വീട്ടിൽ ഉള്ളവരെ പറഞ്ഞാൽ നമുക്ക് ആർക്കും സഹിക്കില്ല. മാക് നല്ലവൻ എന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചു, ബാല ചേട്ടാ എന്ന് വിളിച്ചാണ് സംസാരിച്ചത്. എലിസബത്തിനോട് വരെയും സംസാരിച്ചു. ഒറ്റ ചോദ്യം ഞാൻ നോർമൽ അല്ലെന്നാണ് ചെകുത്താൻ പറയുന്നത്. ചെകുത്താൻ നോർമൽ ആണോ. ഓകെ ഞാൻ നോർമൽ അല്ലെന്ന് വയ്ക്കൂ, പക്ഷെ നാലുപേർക്ക് എന്നെ കൊണ്ട് ഗുണം ഉണ്ട്. അവനെക്കൊണ്ട് നഷ്ടം മാത്രം.

23 വർഷം മൊഴി (ഭാഷാവ്യത്യസം) ഇല്ല, ജാതിയില്ല, കാസ്റ്റ് ഇല്ല, നിറമില്ല,രക്തമില്ല എന്നിട്ടും ഞാൻ ചെയ്ത പുണ്യ പ്രവര്ത്തികളെ മോശം എന്ന് പറഞ്ഞു ആക്ഷേപിച്ചു. എന്റെ മനസ്സ് വേദനിക്കില്ലേ. ഞാൻ എന്റെ മകളെ ഓർത്തിട്ടാണ് ഇതൊക്കെ പറയുന്നത്. ഞാനും അമൃതയും പിരിഞ്ഞു. ഒരുപാട് കഥകൾ വന്നു. എന്നാൽ ഞാനും അമൃതയും പിരിഞ്ഞതിന്റെ റീസൺ പറഞ്ഞിട്ടുണ്ടോ. അവൾ പറഞ്ഞിട്ടുണ്ടോ- അത് മര്യാദ- ബാല മാധ്യമങ്ങളോടായി പറഞ്ഞു.

More in News

Trending

Recent

To Top