Connect with us

മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടു, അജുവിന്റെ ഫ്ലാറ്റിൽവെച്ച് ബാല തോക്കു ചൂണ്ടി; നിർണ്ണായക വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി

News

മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടു, അജുവിന്റെ ഫ്ലാറ്റിൽവെച്ച് ബാല തോക്കു ചൂണ്ടി; നിർണ്ണായക വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി

മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടു, അജുവിന്റെ ഫ്ലാറ്റിൽവെച്ച് ബാല തോക്കു ചൂണ്ടി; നിർണ്ണായക വെളിപ്പെടുത്തലുമായി സന്തോഷ് വർക്കി

നടന്‍ ബാലയും യൂട്യൂബര്‍ ചെകുത്താനും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ബാല തന്റെ ഫ്‌ളാറ്റില്‍ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് യൂട്യൂബര്‍ പറയുന്നത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ചെകുത്താന്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഫ്ലാറ്റിലെത്തി ഭീഷണിപ്പെടുത്തിയിലെന്ന് ബാല പറയുമ്പോൾ യൂട്യൂബറിന്റെ ഫ്ലാറ്റിലെത്തി സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിന് താൻ സാക്ഷിയാണെന്ന് സന്തോഷ് വർക്കി. തൃക്കാക്കര സ്റ്റേഷനിൽ അജു അലക്സിനൊപ്പമെത്തി സന്തോഷ് വർക്കി ബാലക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.

തന്നെ മണിക്കൂറുകളോളം ഫ്ലാറ്റിൽ പൂട്ടിയിട്ടുവെന്നും ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ മൊഴിയിലുണ്ട്. അജുവിന്റെ ഫ്ലാറ്റിൽവെച്ച് ബാല തോക്കു ചൂണ്ടിയെന്നും ഇയാൾ പറയുന്നു. അതേസമയം, സന്തോഷ് വർക്കി കൂടെ നിന്ന് ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ബാല പ്രതികരിച്ചു. താൻ ആരെയും തടവിൽ വെച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

സന്തോഷ് വർക്കി അടുത്തിടെ മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ നടൻ ബാല, സന്തോഷ് വർക്കിയെ സമീപിച്ച് ഈ വിഷയത്തിൽ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മാപ്പ് പറയിപ്പിച്ചിരുന്നു. ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തിയാണ് സന്തോഷ് വർക്കിയെ കൊണ്ട് മാപ്പു പറയിപ്പിച്ചത്. പിന്നാലെ ബാല വളരെ നല്ലൊരു മനുഷ്യനാണെന്ന് സന്തോഷ് വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചു.

സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച വിഷയത്തിലാണ് ബാലക്കെതിരേ ചെകുത്താൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അജു അലക്സ് വ്ലോഗ് ചെയ്തത്. ഇതിന് പിന്നാലെ സന്തോഷ് വർക്കിക്കൊപ്പം യൂട്യൂബറുടെ ഫ്ലാറ്റിലെത്തിയ ബാലയ്ക്കും കൂട്ടാളികൾക്കുമെതിരേ കേസ് എടുത്തിരുന്നു. ഫ്ലാറ്റിലെത്തി അക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. അജു അലക്‌സിന്റെ സുഹൃത്തും റൂംമേറ്റുമായ മുഹമ്മദ് അബ്ദുൽ ഖാദറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. ബാലക്കെതിരേ തൃക്കാക്കര പോലീസ് കേസെടുക്കുകയും സ്റ്റേഷനിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു.

യൂട്യൂബർ അജു അലക്സിനെ വീടു കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണത്തിൽ വിശദീകരണവുമായി ബാലതന്നെ രംഗത്തുവന്നിരുന്നു. താൻ യൂട്യൂബറുടെ വീട്ടിൽ പോയിരുന്നു.എന്നാൽ അത് പ്രശ്നത്തിനല്ലെന്ന് ബാലപറ‍ഞ്ഞു. യുട്യൂബർ പലർക്കെതിരെയും പലതും പറയാറുണ്ട്.എന്നാൽ അതൊന്നും ആരും ചെന്ന് ചോദിക്കാറില്ല. അക്കാര്യം ചോദിച്ചു എന്നൊരു പാപം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും ബാല പറഞ്ഞു. വേറെ ഒരു ഗുണ്ടായിസവും താൻ കാണിച്ചിട്ടില്ലെന്നും ബാല കൂട്ടിച്ചേർത്തു.

ശരിക്കും ഞാൻ പോയിരുന്നു. വഴക്കിടാൻ പോകുന്നവർ കുടുംബവുമായി പോകുമോ. ഇടിക്കാൻ പോകുന്നവർ ഭാര്യയെക്കൊണ്ട് പോകുമോ. ഒരിക്കലും ഇല്ല. ഞാൻ ഒരു കാര്യം പറയാൻ വേണ്ടി പോയതാണ്. വളരെ മാന്യമായി സംസാരിച്ച് തിരിച്ചുവന്നു. തന്റെ അറിവിൽ ആദ്യം പരാതി നൽകിയത് അജുവാണ്. അദ്ദേ​ഹം സ്പോട്ടിൽ ഇല്ലായിരുന്നു. അവിടെ സി.സി.ടി.വി ഇല്ലേ. അതിൽ കാണാമല്ലോ തിരിച്ചിറങ്ങുമ്പോൾ സുഹൃത്ത് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്. വീടൊക്കെ അടിച്ചുപൊട്ടിച്ചെങ്കിൽ ആരെങ്കിലും ചിരിച്ചുകൊണ്ട് നിൽക്കുമോ. അവിടെയുള്ള പിള്ളേരോട് ചോദിക്കൂ. അവർ കള്ളം പറയില്ല.

എല്ലാ മലയാളികളും ഒരു സത്യം മനസിലാക്കണം. ഈ ടോക്സിക്കായ കണ്ടന്റ് സെല്ലേഴ്സിന് യൂട്യൂബിൽ നിന്ന് നല്ല പെെസ കിട്ടും. എന്ത് കള്ളത്തരവും പറയും. ആരെയും വിൽക്കും. പെണ്ണെന്ന് പറയുന്നത് ദെെവത്തിന് സമമാണ്. ആ പെണ്ണിനെക്കുറിച്ച് ചാനലിലൂടെ തെറിപറയുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. എന്റെ കയ്യിൽ മുഴുവൻ വീഡിയോ ഉണ്ട്. പോലീസ് ചോദിക്കുമ്പോൾ അത് പുറത്തുവിടും. ഞാൻ ഒന്നും ചെയ്തില്ലെന്ന് അജുവിന്റെ സുഹൃത്ത് തന്നെ പറയുന്നുണ്ട്. പിന്നെങ്ങനെ പരാതി കൊടുക്കും. ഞാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെങ്കിൽ വണ്ടി വരെ വന്ന് ടാറ്റ പറയുമോ. ഞാൻ മദ്യപിച്ചുവെന്ന് പറയുന്നു. മദ്യപിച്ചെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമോ. സന്തോഷ് വർക്കി കൂടെയുണ്ടായിരുന്നു. സന്തോഷ് വർക്കി തെറ്റ് ചെയ്തിരുന്നു. അയാൾ മാപ്പ് പറഞ്ഞു. താൻ എന്തെങ്കിലും നശിപ്പിച്ച വീഡിയോ ഉണ്ടെങ്കിൽ കാണിക്കൂ’, ബാല പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top