News
നടൻ പോൾ റുബെൻസ് അന്തരിച്ചു
നടൻ പോൾ റുബെൻസ് അന്തരിച്ചു
Published on
അമേരിക്കൻ നടൻ പോൾ റുബെൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. പീ–വീ ഹെർമൻ എന്ന ഹാസ്യ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടനാണ്
1985ൽ ടിം ബർട്ടന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘പീ–വീസ് ബിഗ് അഡ്വഞ്ചർ’ എന്ന ചലച്ചിത്രത്തിലൂടെയാണ് റുബൻസ് പ്രശസ്തനായത്. പിന്നീട് ഈ ചിത്രത്തിലെ കഥാപാത്രത്തെ ‘പീ–വീസ് പ്ലേഹൗസ്’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയിലൂടെ അവതരിപ്പിക്കുകയായിരുന്നു.
1991ൽ ഫ്ലോറിഡയിലെ സിനിമ തിയേറ്ററിൽ നഗ്നതാ പ്രദർശനം നടത്തിയതിൽ കേസായത് അദ്ദേഹത്തിന്റെ കരിയറിനെ വലിയ തോതിൽ ബാധിച്ചു. പിന്നീട് ചെറിയ വേഷങ്ങളിൽ ഒതുങ്ങിയെങ്കിലും 2016–ൽ ‘പീ–വീസ് ബിഗ് ഹോളിഡേ’ എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടു.
Continue Reading
You may also like...
Related Topics:news
