News
തന്റെ ഫെയ്സ്ബുക്ക് പേജ് അപഹരിക്കപ്പെട്ടു; ടീം അത് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്; പ്രഭാസ്
തന്റെ ഫെയ്സ്ബുക്ക് പേജ് അപഹരിക്കപ്പെട്ടു; ടീം അത് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്; പ്രഭാസ്
Published on

തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നടന് പ്രഭാസ്. കഴിഞ്ഞ ദിവസമാണ് പ്രഭാസിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് രണ്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ‘നിര്‍ഭാഗ്യരായ മനുഷ്യര്‍’, ‘ലോകമെമ്പാടും പരാജയപ്പെടുന്ന ബോള്‍’ എന്നീ ക്യാപ്ഷനോടെയാണ് വീഡിയോകള്‍ എത്തിയത്.
പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് തിരഞ്ഞ ആരാധകരോട് പ്രഭാസ് തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് പേജ് അപഹരിക്കപ്പെട്ടുവെന്നും ടീം അത് പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചത്.
ജൂലൈ 27 വ്യാഴാഴ്ച രാത്രിയാണ് നടന്റെ പേജില്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ സത്യാവസ്ഥ എന്തെന്ന് ചോദിച്ച് നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഇരു വീഡിയോയും നീക്കം ചെയ്യപ്പെട്ടു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...