ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന് ചാപ്ലിൻ അന്തരിച്ചു
Published on
ചാർലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫിന് ചാപ്ലിൻ അന്തരിച്ചു. 74വയസായിരുന്നു. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഫോക്സ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട കുടുംബത്തിനും സുുഹൃത്തുക്കൾക്കും ഇടയിൽ വെച്ച് അവർ സമാധാനമായി മരണപ്പെട്ടു എന്നാണ് പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്
കാലിഫോർണിയയിലെ സാന്റ മോണിക്കയിൽ 1949 മാർച്ച് 28നാണ് ജോസഫൈൻ ജനിച്ചത്. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകൾ ആയിരുന്നു ജോസഫിന്. ചാപ്ലിന്റെ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫിൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെരെ ലച്ചൈസിൽ ജോസഫിന്റെ ശവസംസ്ക്കാരച്ചടങ്ങ് നടന്നതായി ഫോക്സ് ന്യൂസ് ഡിജിറ്റിൽ അറിയിച്ചു.
Continue Reading
You may also like...
Related Topics:
