Connect with us

മരിച്ച് തലയ്ക്ക് മുകളിൽ നില്ക്കുന്ന ആളോട് വിനായകൻ ചെയ്തത്, ഫോൺ സ്വിച്ച് ഓഫാക്കി, 7 ദിവസത്തിനുള്ളിൽ അത് നടക്കും!!!

News

മരിച്ച് തലയ്ക്ക് മുകളിൽ നില്ക്കുന്ന ആളോട് വിനായകൻ ചെയ്തത്, ഫോൺ സ്വിച്ച് ഓഫാക്കി, 7 ദിവസത്തിനുള്ളിൽ അത് നടക്കും!!!

മരിച്ച് തലയ്ക്ക് മുകളിൽ നില്ക്കുന്ന ആളോട് വിനായകൻ ചെയ്തത്, ഫോൺ സ്വിച്ച് ഓഫാക്കി, 7 ദിവസത്തിനുള്ളിൽ അത് നടക്കും!!!

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ രംഗത്തു വന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധമാണ് അധിക്ഷേപം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അധിക്ഷേപം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. മലയാളി അതിരൂക്ഷമായാണ് ഇതിനോട് പ്രതികരിക്കുന്നത്.

കേസിൽ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. വിനായകനെ പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും. . ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്താതിരുന്നതിനെ തുടർന്നാണ് പൊലീസ് നീക്കം. നോട്ടീസ് നേരിട്ട് നൽകാനാണ് ശ്രമം. വിനായകന്റെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് അറിയിച്ചു. കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അന്വേഷണം ആരംഭിച്ചതായും വിനായകന്റെ വിഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല.

അതേസമയം, വിനായകന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

എന്നാൽ, പരാതി പിൻവലിക്കില്ലെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സനൽ നെടിയതറ ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസുകാർ തന്റെ വീട് ആക്രമിച്ചു എന്നാരോപിച്ചു വിനായകൻ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘം ആക്രമണം നടത്തിയെന്നും ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പരാതി. ഈ പരാതിയിൽ ഇനിയും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു നോർത്ത് പൊലീസ് പറഞ്ഞു.

More in News

Trending

Recent

To Top