Connect with us

വിനായകൻ ഒന്നുകിൽ വെള്ളമടിച്ചിട്ടാകും പറഞ്ഞത്… ഇല്ലെങ്കിൽ പബ്ലിക് അറ്റൻഷന് വേണ്ടി, ജയിലിൽ ഇടണം, കുറച്ചു നാൾ അവിടെ കിടക്കുമ്പോൾ എല്ലാം ശരിയാകും; സന്തോഷ് വർക്കി

News

വിനായകൻ ഒന്നുകിൽ വെള്ളമടിച്ചിട്ടാകും പറഞ്ഞത്… ഇല്ലെങ്കിൽ പബ്ലിക് അറ്റൻഷന് വേണ്ടി, ജയിലിൽ ഇടണം, കുറച്ചു നാൾ അവിടെ കിടക്കുമ്പോൾ എല്ലാം ശരിയാകും; സന്തോഷ് വർക്കി

വിനായകൻ ഒന്നുകിൽ വെള്ളമടിച്ചിട്ടാകും പറഞ്ഞത്… ഇല്ലെങ്കിൽ പബ്ലിക് അറ്റൻഷന് വേണ്ടി, ജയിലിൽ ഇടണം, കുറച്ചു നാൾ അവിടെ കിടക്കുമ്പോൾ എല്ലാം ശരിയാകും; സന്തോഷ് വർക്കി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കലാപാഹ്വാനത്തിനും, മൃതദേഹത്തെ അവഹേളിച്ചത്തിനുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ വിലാപയാത്ര നടക്കവെയായിരുന്നു വിനായകൻ വിവാദ പരാമർശം നടത്തിയത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കി. വിനായകന്റേത് വളരെ സംസ്കാര ശൂന്യമായ കാര്യമാണെന്ന് സന്തോഷ് പറഞ്ഞു. പ്രാകൃത ജീവിതം ആണ് വിനായകൻ നയിക്കുന്നതെന്നും ജയിലിൽ ഇടണമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സന്തോഷ് പറഞ്ഞു.

“വളരെ സംസ്കാര ശൂന്യമായ കാര്യം. ഒരിക്കലും അയാളങ്ങനെ പറയാൻ പാടില്ലായിരുന്നു. ഉമ്മൻ ചാണ്ടി നല്ലൊരു മനുഷ്യനും രാഷ്ട്രീയക്കാരനും ആയിരുന്നു. വിനായകൻ ഒന്നുകിൽ വെള്ളമടിച്ചിട്ടാകും പറഞ്ഞത്. ഇല്ലെങ്കിൽ പബ്ലിക് അറ്റൻഷന് വേണ്ടി ചെയ്തതാണ്. ഇങ്ങനെ ഉള്ള ആൾക്കാരെ ജയിലിലിടുകയാണ് വേണ്ടത്. നിലവിൽ ഒരുപാട് കേസുകൾ പുള്ളിക്ക് ഉണ്ട്. കുറച്ചു കൂടി സിവിലൈസ് ആകേണ്ടതുണ്ട് വിനായകൻ. ഒരു പ്രാകൃത ജീവിതം ആണ് പുള്ളി നയിക്കുന്നത്. വിനായകന് എതിരെ കേസല്ല വരേണ്ടത്. ജയിലിൽ ഇടണം. കുറച്ചു നാൾ അവിടെ കിടക്കുമ്പോൾ എല്ലാം ശരിയാകും. നമ്മുടെ ശത്രുക്കൾ ആണെങ്കിൽ പോലും അയാൾ മരിച്ച് കിടക്കുമ്പോൾ കാണിക്കേണ്ട ബേസിക് മാന്യതയുണ്ട്. വളരെ മോശമായിപ്പോയി. പ്രാകൃത മനുഷ്യന്റെ സ്വഭാ​വം ആണ്. ഒരിക്കലും ഈ വിഷയത്തിനെ ന്യായീകരിക്കാൻ പറ്റത്തില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ മിസ് യൂസ് ചെയ്യുകയാണ്. നല്ലൊരു നടനാണ് വിനായകൻ. പക്ഷേ വ്യക്തി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്”, എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

ആരാണ് ഉമ്മൻചാണ്ടി എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടിയോടുള്ള, അനാദരവും, വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശവുമാണ് നടത്തിയതെന്ന് കാണിച്ച്ഡിസിസി ജനറൽ സെക്രട്രറിയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമടക്കം നാലോളം പേരാണ് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നേരത്തെ എ സി പിയ്ക്ക് നൽകിയ പരാതി പിന്നീട് നോർത്ത് പോലീസിന് കൈമാറുകയായിരുന്നു. എഫ് ഐ ആറിൽ കലാപാഹ്വാനത്തിനുള്ള പ്രസ്താവന, മൃതദേഹത്തെ അനാദരിക്കൽ തുടങ്ങിയ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് അയക്കുക.

അതേ സമയം വിനായകനെതിരെ കേസ് എടുക്കേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ- അദ്ദേഹം പറഞ്ഞു.

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’– എന്നായിരുന്നു
വിനായകന്റെ പരാമർശം.

More in News

Trending