Bollywood
കഴുത്ത് ഞെക്കിയമര്‍ത്തി;മുഖത്ത് ഇടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിച്ചു; മരണത്തെ നേരിൽ കണ്ടു! ഭർത്താവിന്റെ ക്രൂര പീഡനത്തെകുറിച്ച് പൂനം പാണ്ഡെ
കഴുത്ത് ഞെക്കിയമര്‍ത്തി;മുഖത്ത് ഇടിച്ചു; മൃഗത്തെ പോലെ മര്‍ദ്ദിച്ചു; മരണത്തെ നേരിൽ കണ്ടു! ഭർത്താവിന്റെ ക്രൂര പീഡനത്തെകുറിച്ച് പൂനം പാണ്ഡെ
വിവാഹം കഴിഞ്ഞ് പതിമൂന്നാം നാൾ ഭർത്താവിനെതിരെ പീഡന പരാതിയുമായാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ എത്തിയത്.പരാതിയിൽ ഭര്‍ത്താവായ സാം ബോബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൂനം. ഇവിടെ വച്ചാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
ഇപ്പോൾ ഇതാ സാമുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരക്കുകയാണ് പൂനം
”സാമും ഞാനും തമ്മിലൊരു തര്‍ക്കമുണ്ടായി. കാര്യങ്ങള്‍ കെെവിട്ടു പോയി. അവന് എന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കഴുത്ത് ഞെക്കിയമര്‍ത്തി. ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് കരുതി. എന്റെ മുഖത്ത് ഇടിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. കട്ടിലില്‍ തല ഇടിപ്പിച്ചു. എങ്ങനെയോ ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ഹോട്ടല്‍ ജീവനക്കാരാണ് പോലീസിനെ വിളിച്ചത്. അവനെതിരെ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്” പൂനം പാണ്ഡെ പറഞ്ഞു.
ഞങ്ങളുടെ ബന്ധത്തിനിടെ പലപ്പോഴായി ഞാന്‍ ആശുപത്രിയിലായിട്ടുണ്ട്. എന്റേതൊരു ടോക്സിക് ബന്ധമായിരുന്നു. ഞാന്‍ വിശ്വസിച്ചിരുന്നത് ഞങ്ങള്‍ പ്രണയിച്ചിരുന്നുവെന്നാണ്. ഞങ്ങളുടേതൊരു പെര്‍ഫെക്ട് ബന്ധമാണെന്നായിരുന്നു ഞാന്‍ ചിത്രീകരിച്ചതും”.അവന്റെ ദേഷ്യവും പൊസസീവ്നെസുമാണ് എല്ലാത്തിനും കാരണം. നല്ല ദിവസങ്ങളില്‍ ഞങ്ങള്‍ നല്ല ജോഡിയായിരുന്നു. അല്ലാത്ത ദിവസം വളരെ മോശവും. ശത്രുക്കള്‍ക്ക്പോലും ഇങ്ങനെ സംഭവിക്കരുത് പൂനം പറയുന്നുഎല്ലാം ശരിയാകുമെന്ന് കരുതിയാണ് വിവാഹം കഴിച്ചത്. നിര്‍ഭാഗ്യവശാല്‍ അതൊരു ബുദ്ധിപൂര്‍വ്വമായ തീരുമാനമായിരുന്നില്ല. പ്രണയം അന്ധമാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍. ഇനിയൊരു തിരിച്ചു പോക്കില്ല. മൃഗത്തെ പോലെയാണ് അവനെന്നെ മര്‍ദ്ദിച്ചത്. ഒരുപാട് സഹിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഇതിലും നല്ലത്. ഈ വിവാഹം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു” പൂനം വ്യക്തമാക്കി.
