News
ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യം, ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതി; ആഗ്രഹം പറഞ്ഞ് ചിന്ത ജെറോം
ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യം, ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതി; ആഗ്രഹം പറഞ്ഞ് ചിന്ത ജെറോം
ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം.
ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ താല്പര്യം എന്ന ചോദ്യത്തോടാണ് ചിന്ത ജെറോം പ്രതികരിച്ചത്. ”ദുല്‍ഖറിന്റെ കൂടെ അഭിനയിക്കാനാണ് താല്പര്യം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണം എന്നല്ല, ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതി. സണ്ണി വെയ്ന്‍ എന്റെ സുഹൃത്താണ്. സണ്ണിയുടെ അടുത്ത സുഹൃത്ത് ആണല്ലോ ദുല്‍ഖര്‍. ഇത് സണ്ണിയുടെ അടുത്ത് പറഞ്ഞിട്ടില്ല. ദുല്‍ഖറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണാറുണ്ട് എന്നാണ് ചിന്ത പറയുന്നത്. ‘മമ്മൂക്കയോട് പറയായിരുന്നില്ലേ, എനിക്ക് ദുല്‍ഖറിനെ ഒന്ന് കാണണം മമ്മൂക്ക’ എന്ന് അവതാരകന് ചോദിക്കുന്നുണ്ട്.
”കാണാം ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ” എന്നാണ് ഇതിന് മറുപടിയായി ചിന്ത പറയുന്നത്. ഇക്കാര്യം താന്‍ ദുല്‍ഖറിന്റെ കമ്പനിയില്‍ എത്തിക്കുന്നതായിരിക്കുമെന്നും അവതാരകന് പറയുന്നുണ്ട്. നായികമാരില്‍ തനിക്ക് ഇഷ്ടം ശോഭനയെയാണ് എന്നും ചിന്ത പറയുന്നുണ്ട്.
”ശോഭനയെ ഇഷ്ടമാണ്, മഞ്ജു വാര്യരെ ഇഷ്ടമാണ്, ഇപ്പോള്‍ എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഓരോ കാലഘട്ടത്തിലും ഓരോരുത്തരെയും ഇഷ്ടമാണ്. റിമയെ, പാര്‍വതിയെ എല്ലാവരെയും ഇഷ്ടമാണ്. ഇവരുടെയൊക്കെ നിലപാടുകള്‍ നോക്കാറുണ്ട്. സ്ട്രോംഗ് ആയി ബോള്‍ഡ് ആയി നിലപാടുകള്‍ പറയുന്ന പെണ്‍കുട്ടികള്‍ നമുക്ക് എപ്പോഴും ആവേശമാണ്. നിഖില ഇന്റര്‍വ്യൂവില്‍ ഒക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം” എന്നാണ് ചിന്ത പറയുന്നത്. സിനിമയില്‍ വിളിച്ചിരുന്നു, പക്ഷെ അഭിനയിക്കാനുള്ള ആഗ്രഹമില്ലെന്നും ചിന്ത പറയുന്നുണ്ട്.
