News
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്; എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്; എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി. മീടു ആരോപണം നേരിടുന്ന ഗാനരചിതാവും, കവിയുമായ വൈരമുത്തുവിനെ വീട്ടിലെത്തി ആദരിച്ചതിന് പിന്നാലെയാണ് ചിന്മയി രംഗത്ത് എത്തിയത് . ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കുന്ന നാടാണിത് എന്നാണ് ചിന്മയി പറയുന്നത്.
ചിന്മയിയുടെ കുറിപ്പ്:
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്ന ഒരാളുടെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി നേരിട്ട് വീട്ടില്‍ എത്തിയിരിക്കുന്നു. അവാര്‍ഡ് ജേതാവായ ഗായികയും വോയ്സ് ഓവര്‍ ആര്‍ട്ടിസ്റ്റുമായ ഞാന്‍, ഇയാള്‍ക്കെതിരെ മീടൂ ആരോപിച്ചതിന്റെ പേരില്‍ 2018 മുതല്‍ തമിഴ് ചലച്ചിത്ര രംഗത്ത് വിലക്ക് നേരിടുന്നു. 5 വര്‍ഷങ്ങള്‍ പിന്നിട്ടു. നിയമനടപടികളാണ് നിങ്ങള്‍ക്കുള്ള വലിയ ശിക്ഷ. നീതി തേടാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു.
ഒരു പീഡകനും കവിയുമായ ഒരാള്‍ ഏതൊരു സ്ത്രീയുടെ ശരീരത്തിലും കൈവയ്ക്കാം എന്ന് തീരുമാനിച്ചു. നിരവധി രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് ഡി.എം.കെയുമായുള്ള അടുപ്പം കൊണ്ട് അവളെ നിശബ്ദയാക്കാനായി ഭീഷണിപ്പെടുത്തി. ഒന്നിലധികം പത്മ അവാര്‍ഡുകളും സാഹിത്യ നാടക അക്കാദമി അവാര്‍ഡും ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചില്ലേ? ഇതാണ് ഇയാളുടെ ശക്തി.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാം നിശബ്ദരാണ്. ഇതാണ് ഈ നാടിന്റെ ബലാത്സംഗം ചെയ്യുന്നവരോടുള്ള ക്ഷമാപണ സംസ്‌കാരം. ഇവിടെ ഇവര്‍ ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നു. സംവേദനക്ഷമത, അനുതാപം, വിദ്യാഭ്യാസം, അവബോധം എന്നിവ പൂജ്യമാണ്. ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എപ്പോഴും രക്ഷപ്പെടും. കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കുന്നു.
വൈരമുത്തുവിന്റെ എഴുപതാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ബസന്ത് നഗറിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. ഇതിനെ വിമര്‍ശിച്ചാണ് ചിന്മയി രംഗത്തെത്തിയത്.