News
സൗജന്യമായി പച്ചക്കറി നല്‍കി; കൈത്താങ്ങായി വിജയ് സേതുപതിയുടെ ആരാധക കൂട്ടായ്മ
സൗജന്യമായി പച്ചക്കറി നല്‍കി; കൈത്താങ്ങായി വിജയ് സേതുപതിയുടെ ആരാധക കൂട്ടായ്മ
തമിഴനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് സേതുപതിയുടെ ആരാധക കൂട്ടായ്മ. സൗജന്യമായി പച്ചക്കറി നല്‍കിയാണ് വിജയ് സേതുപതി ആരാധകര്‍ ജനങ്ങള്‍ക്ക് സഹായവുമായി എത്തിയത്. ആരാധകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചെന്നൈയില്‍ തക്കാളി കിലോയ്ക്ക് വില 125 ആയതോടെയാണ് താരത്തിന്റെ ഫാന്‍ ക്ലബ് അംഗങ്ങളാണ് പച്ചക്കറി വിതരണത്തിനായി എത്തിയത്.
രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹത്തിനിടെ നടന്‍ വിജയ്‌യുടെ ആരാധക കൂട്ടായ്മയും തമിഴ്‌നാട്ടിലുടനീളം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി ആരാധകരും കിറ്റ് വിതരണവുമായി എത്തിയിരിക്കുന്നത്.
അതേസമയം, ‘ജവാന്‍’ ആണ് വിജയ് സേതുപതിയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് നടന്‍ എത്തുന്നത്. ഷാരൂഖ് ഖാന്റെ വില്ലനാകുന്ന ചിത്രം സേതുപതിയുടെ കരിയറിലെ തന്നെ വഴിത്തിരിവാകും എന്നാണ് കരുതുന്നത്.