Connect with us

ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ

Tamil

ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ

ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ

ഗതാഗത നിയമ ലംഘനത്തിന് നടന്‍ വിജയ്ക്ക് പിഴ. വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയ്യെ ആരാധകര്‍ അനുഗമിച്ചിരുന്നു.

പനൈയൂരിലെ ഗസ്റ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്യും ഡ്രൈവറും ചുവന്ന സിഗ്നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്നലുകളില്‍ വിജയ്യുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.

വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികൾ ഇന്നലെ രാവിലെ തന്നെ ചെന്നൈയിൽ എത്തിയിരുന്നു. രണ്ടരക്ക് ശേഷമാണ് വിജയ് യോഗത്തിലേക്ക് എത്തിയത്.

സിനിമാ അഭിനയം ഉപേക്ഷിച്ച് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. പുതിയ സിനിമകള്‍ ഒന്നും പ്രഖ്യാപിക്കാത്തതിനാല്‍ ഇത് സംഭവിക്കും എന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. 2026ലെ തിരഞ്ഞെടുപ്പില്‍ വിജയ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയായി തന്നെ രംഗത്തുണ്ടാകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം.

More in Tamil

Trending