Tamil
കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്; വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് സൂര്യ
കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്; വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് സൂര്യ

അടുത്തിടെയായിരുന്നു സൂര്യയുടെ പിറന്നാൾ. നടന്റെ പിറന്നാൾ ആഘോഷത്തിനിടെ രണ്ട് ആരാധകർ വൈദ്യുതാഘാതമേറ്റ് മരിച്ചത് വലിയ വാർത്തയായിരുന്നു. കോളജ് വിദ്യാർത്ഥികളായ രണ്ടുപേരാണ് ഫ്ളക്സ് വെക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ഇപ്പോഴിതാ മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ വഴി ബന്ധപ്പെട്ടിരിക്കുകയാണ് താരം.
സൂര്യയെ ഫോൺ സ്ക്രീനിൽ കണ്ട് യുവാക്കളുടെ അമ്മമാർ പൊട്ടിക്കരയുന്നത് കാണാം. നിറകണ്ണുകളോടെയാണ് താരം സംസാരിക്കുന്നത്. താൻ ഇപ്പോഴും ഞെട്ടലിലാണ് എന്നാണ് താരം പറയുന്നത്. അവരുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും താരം പറയുന്നുണ്ട്. നേരിട്ടുവന്ന് കുടുംബങ്ങളെ കാണുമെന്നും താരം ഉറപ്പു നൽകി. യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇതിന്റെ വിഡിയോ.
സൂര്യയുടെ പിറന്നാളിന്റെ തലേ ദിവസമാണ് ആന്ധ്രപ്രദേശിലെ പൽനാട് ജില്ലയിൽ അപകടമുണ്ടായത്. ഫ്ളക്സിലെ നീണ്ടു നിന്ന ഇരുമ്പു കമ്പി വൈദുത കമ്പിയിൽ തട്ടിയായിരുന്നു അപകടം. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...