Tamil
വിജയ് യുടെ ‘ലിയോ’ സിനിമയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി!
വിജയ് യുടെ ‘ലിയോ’ സിനിമയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി!
Published on
നടൻ വിജയ് യുടെ ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി ഇല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സിബിഎഫ്സി ചെയർമാൻ വിജയിയെ പിന്തുണക്കുന്നു എന്നും പരാതിയിൽ പറയുന്നു.
നേരത്തെയും വിജയ്ക്കെതിരെ പരാതി നൽകിയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലിയോ’. ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും ‘ലിയോ’യില്‍ അഭിനയിക്കുന്നു.
Continue Reading
You may also like...
Related Topics:Vijay
