News
ഞാന്‍ അദ്ദേഹത്തോട് രാവിലെ സംസാരിച്ചു; വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക; സത്യാവസ്ഥ പുറത്തുവിട്ട് നടൻ
ഞാന്‍ അദ്ദേഹത്തോട് രാവിലെ സംസാരിച്ചു; വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക; സത്യാവസ്ഥ പുറത്തുവിട്ട് നടൻ
സിനിമ- സീരിയൽ താരം ടി .എസ് രാജു അന്തരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് നടൻ കിഷോർ സത്യ. ഫേസ്ബുക്കിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്
”പ്രശസ്ത നടന് ടിഎസ് രാജു ചേട്ടന് പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഒരു പ്രമുഖ നടന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടി.എസ് രാജു അന്തരിച്ചു എന്ന തരത്തിലുള്ള പോസ്റ്റ് ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില മാധ്യമങ്ങളും മരണവാര്‍ത്ത നല്‍കിയിരുന്നു.
മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന് ഗോവിന്ദന് എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
