Tamil
സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്ന് വിചാരിക്കും; തമിഴ്‌നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്; വിജയ്‌ക്കെതിരെ എംപി
സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്ന് വിചാരിക്കും; തമിഴ്‌നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്; വിജയ്‌ക്കെതിരെ എംപി
നടന്‍ വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തമിഴ്‌നാടിന്റെ ശാപമെന്നാണ് വിമര്‍ശനം. വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള വിജയ്‌യുടെ പരിപാടി ഏറെ ജനശ്രദ്ധ നേടിയതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം.
സിനിമയിലുള്ള പ്രശസ്തി വച്ച് പെട്ടെന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ച് വരാമെന്ന് നടന്മാര്‍ ചിന്തിക്കും. തമിഴ്‌നാട്ടില്‍ മാത്രമാണ് ഈ ശാപമുള്ളത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. തമിഴ്‌നാട്ടിലുള്ളവര്‍ മാത്രമാണ് എല്ലാം ചെയ്ത് കഴിഞ്ഞ് സിനിമയില്‍ മാര്‍ക്കറ്റ് കുറയുമ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാമെന്ന് വിചാരിച്ച് എത്തുന്നത്. പെട്ടെന്ന് രാഷ്ട്രീത്തിലെത്തി ജനങ്ങളെ പറ്റിക്കാമെന്ന് വിചാരിക്കും. അങ്ങനെയൊരു ഉദ്ദേശമില്ലാതെ നല്ല ഉദ്ദേശത്തോടെ വിജയ് വന്നാല്‍ അത് സ്വീകരിക്കും” എന്നാണ് എംപി പ്രസ്മീറ്റിനിടെ പറഞ്ഞത്.
അതേസമയം, 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി വിജയ് സംവദിച്ചിരുന്നു. വിജയുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾക്കിടെയായിരുന്നു ഈ പരിപാടി.
വേദിയിൽ ഇരിക്കാതെ സദസ്സിൽ വിദ്യാർഥികൾക്കൊപ്പമാണ് വിജയ് ഇരുന്നത്. നാളത്തെ വോട്ടര്‍മാരാണ് നിങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ വിജയ് ചൂണ്ടിക്കാട്ടിയത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവര്‍ ഒന്നര ലക്ഷം പേര്‍ക്ക് അത് കൊടുക്കുന്നുണ്ടെങ്കില്‍ അത് 15 കോടി രൂപയാണ്. അപ്പോള്‍ അയാള്‍ അതിന് മുന്‍പ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങള്‍ വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് പറയൂ, ഈ കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കൂവെന്ന്. നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കും. നിങ്ങളെ പിന്തിരിപ്പിക്കാൻ പലരും ഉണ്ടാകും. നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം. അന്നത്തെ സംവാദത്തിൽ വിജയ് പറഞ്ഞു.
