News
രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു; സത്യരാജ്
രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു; സത്യരാജ്
Published on
നടൻ സത്യരാജിന്റെ മകള്‍ ദിവ്യ രാഷ്ട്രീയത്തിലേക്ക്. സ്വന്തം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും നടന് സത്യരാജ് പ്രതികരിച്ചു.
ന്യുട്രീഷ്യനിസ്റ്റാണ് ദിവ്യ. പാവപ്പെട്ടവര്‍ക്ക് സൗജന്യ പോഷകാഹാരം നല്‍കുന്നതിനായി മഹില്‍മതി ഇയക്കം എന്ന പേരില്‍ ഒരു പ്രസ്ഥാനം നടത്തുന്ന ദിവ്യ ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീല്‍ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. എന്നാല്‍, ഏത് രാഷ്ട്രീയപാര്ട്ടിയിലാകും ദിവ്യ ചേരുക എന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
Continue Reading
You may also like...
Related Topics:Sathyaraj
