Connect with us

വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം ; വിനായകനെതിരെ പരാതി

News

വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം ; വിനായകനെതിരെ പരാതി

വിമാന യാത്രയ്ക്കിടെ മോശം പെരുമാറ്റം ; വിനായകനെതിരെ പരാതി

നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. വിമാനത്തിൽ കയറുന്നതിനിടെ തന്നോട് മോശമായി പെരുമാറിയെന്ന് യുവാവ് പരാതിയിൽ പറയുന്നു. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് സംഭവം. തന്റെ പരാതിയിൽ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്.

നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top