News
അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം; നടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു
അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം; നടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു
നടി പായല്‍ ഘോഷിന്റെ പരാതിയില്‍ സംവിധായകന്‍ നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചായിരുന്നു പായല്‍ എത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ പരാതി നല്‍കാന്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ നടിയോട് ആവശ്യപ്പെട്ടിരുന്നു.
മുംബൈ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 2013 ല്‍ വെര്‍സോവയിലെ യാരി റോഡിലെ സ്ഥലത്തുവച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കശ്യപിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടിമാരായ തപ്‌സി പന്നു, സുർവീൻ ചൗള എന്നിവർ കഴിഞ്ഞ ദിവസം സംവിധായകനെ പിന്തുണച്ചിരുന്നു.
അതിനിടെ, വിവാദത്തിലേക്ക് വലിച്ചിഴച്ചതിന് പായൽ ഘോഷിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിച്ച ഛദ്ദ അറിയിച്ചു. റിച്ചയടക്കമുള്ള നടിമാർ തന്റെ ഇംഗിതത്തിനു വഴങ്ങിയെന്ന് അനുരാഗ് തന്നോടു പറഞ്ഞതായി പായൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
