Connect with us

ഒമ്പതാം നാൾ സുധിയുടെ ഭാര്യയെ ആശ്വസിപ്പിക്കാൻ അവരെത്തി! അപ്രതീക്ഷിത വരവ്, രേണുവിനോട് പറഞ്ഞത്… സ്വർഗ്ഗത്തിലിരുന്ന് എല്ലാം കണ്ട് ചിരിച്ച് സുധി!!

News

ഒമ്പതാം നാൾ സുധിയുടെ ഭാര്യയെ ആശ്വസിപ്പിക്കാൻ അവരെത്തി! അപ്രതീക്ഷിത വരവ്, രേണുവിനോട് പറഞ്ഞത്… സ്വർഗ്ഗത്തിലിരുന്ന് എല്ലാം കണ്ട് ചിരിച്ച് സുധി!!

ഒമ്പതാം നാൾ സുധിയുടെ ഭാര്യയെ ആശ്വസിപ്പിക്കാൻ അവരെത്തി! അപ്രതീക്ഷിത വരവ്, രേണുവിനോട് പറഞ്ഞത്… സ്വർഗ്ഗത്തിലിരുന്ന് എല്ലാം കണ്ട് ചിരിച്ച് സുധി!!

കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ സഞ്ചയന ചടങ്ങുകൾ നടന്നത്. അച്ഛന്റെ ആത്മശാന്തിയ്ക്ക് വേണ്ടി കൈകൂപ്പി മകൻ ഋതൂട്ടന്റെയും രാഹുലിന്റേയും ചിത്രങ്ങൾ മലയാളികളെ കണ്ണീരണിയിക്കുകയാണ്. സുധിയുടെ ചിത്രത്തിനരികെ കൈകൂപ്പി പ്രാർത്ഥിക്കുന്ന രേണുവിനെയും കാണാൻ കഴിയുന്നുണ്ട്

ഇപ്പോഴിതാ ഒമ്പതാം നാളിൽ സുധിയുടെ ഭാര്യയെ ആശ്വസിപ്പിക്കാൻ നടൻ ഉല്ലാസ് പന്തളവും തങ്കച്ചൻ വിതുരയും സുധിയുടെ വാടകവീട്ടിൽ എത്തിയിരിക്കുകയാണ്. സുധിയുടെ ഫോട്ടോ നോക്കിനിന്നതിന് ശേഷം ഒന്നും പറയാനാവാതെ മനസ്സിൽ സങ്കടം ഉള്ളിലൊതുക്കി തല താഴ്ത്തിയിരിക്കുകയാണ് ഉല്ലാസ് പന്തളം. രേണുവിന്റെ കൈപിടിച്ച് ഉല്ലാസ് ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പ്രിയ സുഹൃത്ത് വിട്ട് പോയാലും തങ്ങളെല്ലാം കൂടെയുണ്ടെന്നാണ് ഇവരെല്ലാം പറയുന്നത്. ഇവർ എത്തിയതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട് . കൊല്ലം സുധിയുടെ ഭാര്യയായിട്ടല്ല. സഹോദരിയായിട്ടാണ് സുഹൃത്തുക്കളെല്ലാം രേണുവിനെ കാണുന്നത്. തുടർന്നും അങ്ങനെ തന്നെയായിരിക്കും.

സുധിയെ സെമിത്തേരിയിൽ അടക്കിയതിന് ശേഷം വാടക വീട്ടിലെത്തി രേണുവിനെ കാണാൻ നെടുമങ്ങാട് അസീസും എത്തിയിരുന്നു. ഏറെ കഷ്ടതകളിലൂടെ വളർന്ന കൊല്ലം സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേർന്ന സുഹൃത്തുംകൂടെയാണ് അസീസ്. രേണുവിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ മുഖം കുനിച്ച് ഇരിക്കുന്ന താരത്തിന്റെ ദയനീയാവസ്ഥ കണ്ട് നിന്നവരുടെയും ഉള്ള് ഉലയ്ക്കുന്ന കാഴ്ചയായിരുന്നു. കുഞ്ഞിനെ ചേർത്ത് പിടിച്ച് അണപൊട്ടിവന്ന കരച്ചിൽ രേണുവും പിടിച്ച് നിർത്തി. ഒടുവിൽ അസീസിനെ രേണു ആശ്വസിപ്പിക്കുന്ന രംഗങ്ങളായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. അസീസിന് പിന്നാലെയാണ് ഇപ്പോൾ ഉല്ലാസ് പന്തളവും തങ്കച്ചൻ വിതുരയും വാടവീട്ടിലെത്തി രേണുവിനെ ആശ്വസിപ്പിക്കാൻ എത്തിയത്

ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് ഉല്ലാസ് പന്തളം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. അന്ന് ഞങ്ങള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വിട്ടതാണെന്നായിരുന്നു ഉല്ലാസ് പറഞ്ഞത്. സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഫ്‌ളവേഴ്‌സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ അറിയിച്ചത് .

സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല.

Continue Reading
You may also like...

More in News

Trending

Recent

To Top