Connect with us

എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല; ജോയ് മാത്യു

News

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യു.

ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും മാധ്യമപ്രവര്‍ത്തകരെ തളയ്ക്കാനാവില്ല എന്നാണ് ജോയ് മാത്യു പറയുന്നത്. എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന് ഐക്യദാര്‍ഢ്യം” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നടന്‍ ഹരീഷ് പേരടിയും റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ് എടുത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. അടിച്ചൊതുക്കല്‍, വിലക്കല്‍, കള്ള കേസെടുക്കല്‍, അടിമകളെ നിലനിര്‍ത്തല്‍ ഇതെല്ലാം അര്‍ഹിക്കാത്ത അധികാരം തുടര്‍ച്ചയാവുമ്പോള്‍ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

More in News

Trending