Malayalam
ജോളി എന്ന ക്രൂരയെ വലിച്ച് കീറിയ കെ ജി സൈമൺ കളത്തിൽ ലക്ഷ്മിയ്ക്ക് വിറയൽ എവിടെയാണെങ്കിലും പൊക്കും…
ജോളി എന്ന ക്രൂരയെ വലിച്ച് കീറിയ കെ ജി സൈമൺ കളത്തിൽ ലക്ഷ്മിയ്ക്ക് വിറയൽ എവിടെയാണെങ്കിലും പൊക്കും…
കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പൂട്ടാൻ എസ്പി കെ.ജി. സൈമണ്‍ എത്തുന്നു . കേസന്വേഷണം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസ് അന്വേഷിക്കുന്നത്.
കെ.ജി സൈമണ്‍ എന്ന ഐ പി എസ് ഓഫിസറെ കുറിച്ച് കേൾക്കാത്തവർ ഇന്ന് കേരളത്തിൽ ഉണ്ടാവില്ല. കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്തു കൊണ്ടുവന്ന പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഏതൊരു കുറ്റവാളിയും എത്ര തന്നെ തെളിവില്ലാതാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും ദൈവത്തിന്റെ കരസ്പർശം ഒരു ലൂപ്പ് ഹൊളെങ്കിലും ബാക്കി വെച്ചേക്കുമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പോലീസുകാരന്. തന്റെ ഈയൊരു വിശ്വാസം കൊണ്ടുതന്നെ തന്ത്രപ്രധാനമായ നിരവധി കേസുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചിട്ടുണ്ട്.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പൂട്ടാനാണ് എസ്പി കെ.ജി. സൈമണ്‍ എത്തിയിരിക്കുന്നത്. ഇനി കളി മാറുക തന്നെ ചെയ്യും . പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യ കൂടിയാണ് ലക്ഷ്മി പ്രമോദ്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. റംസിയുടെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് ആരോപണം. ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകൾ നടന്നെന്നും ആക്ഷേപം ഉയർന്നിരുന്നു.
അതെ സമയം ലക്ഷ്മി പ്രമോദ് ണ് ഒളിവിലാണെന്നുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. അതോടൊപ്പം തന്നെ കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. രഹസ്യമായി മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കങ്ങൾ തുടങ്ങിയിരുന്നു
ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു ലക്ഷ്മി പ്രമോദ് . ഇവർ ഒന്നിച്ചുചെയ്ത ടിക്ടോക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകും
ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. അതേസമയം യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.
റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണംഉണ്ടാകും. ഇതിനു പിന്നാലെയായിരുന്നു നടി കൊല്ലം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി ഉയർന്നത്.
