Connect with us

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

News

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു

നടനും സഹസംവിധായകനുമായ ശരണ്‍രാജ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടംനടന്നത്. മറ്റൊരു നടന്‍ പളനിയപ്പന്റെ കാര്‍ ശരണ്‍രാജിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശരണ്‍രാജ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പളനിയപ്പന്‍ മദ്യലഹരിയിലാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രശസ്ത സംവിധായകന്‍ വെട്രിമാരന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ശരണ്‍രാജ്. വടചെന്നൈ, അസുരന്‍ തുടങ്ങിയ സിനിമകളില്‍ സഹതാരമായും ശരണ്‍രാജ് അഭിനയിച്ചിട്ടുണ്ട്.

More in News

Trending