Malayalam
കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല, ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും; സുധിയുടെ ആഗ്രഹം നിറവേറുന്നു
കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല, ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും; സുധിയുടെ ആഗ്രഹം നിറവേറുന്നു
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ മോഹം. അന്ന് ഞങ്ങള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വിട്ടതാണെന്നായിരുന്നു ഉല്ലാസ് പറഞ്ഞത്
സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഫ്ലവേഴ്സും 24 ചാനലും. സുധിയ്ക്ക് വീട് വെച്ച് നൽകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്.
നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് നഷ്ടമായിരിക്കുന്നത്. സുധി അവശേഷിപ്പിച്ചുപോയ നല്ല ഓർമ്മകളുണ്ട്. ഫ്ലവേഴ്സും 24 ചേർന്ന് സുധിയ്ക്ക് വീട് വെച്ച നൽകും. സുധിയുടെ സ്വപ്നം സാക്ഷാത്കരിക്കും. കുട്ടികളുടെ വിദ്യാഭ്യാസം ഈ നെറ്റ് വർക്ക് മുന്നോട്ട് കൊണ്ടുപോകും. കൊല്ലം സുധിയെ വഴിയിൽ ഉപേക്ഷിക്കുന്ന രീതി നമ്മൾ എടുക്കില്ല. ആ കുടുംബത്തിന്റെ കൂടെ അത്താണിയായി ഞങ്ങൾ കൂടെയുണ്ടാകും. ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകുമെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്
സുധിയുടെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭാര്യ രേണുവും മക്കളായ രാഹുലും ഋതുലും. കുടുംബമെന്നാല്‍ ജീവനായിരുന്നു സുധിക്ക്. അതിനാല്‍ എവിടെ പരിപാടിക്ക് പോയാലും വേഗം വീട്ടിലേക്ക് തിരിച്ചെത്താന്‍ പരമാവധി സുധി ശ്രമിക്കുമായിരുന്നു.ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇല്ലായ്മകളിലും സന്തോഷിപ്പിക്കാന്‍ സുധി തന്നാലാവും വിധം ശ്രമിച്ചിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പോലും സുധിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. അതിനായി പൊങ്ങന്താനത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി പണം ഒത്തുവരാത്തതിനാല്‍ രജിസ്ട്രേഷന്‍ നടന്നില്ല.
