Connect with us

നിനക്കറിയാമല്ലോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്; ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

Malayalam

നിനക്കറിയാമല്ലോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്; ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

നിനക്കറിയാമല്ലോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്; ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആയിരുന്നു ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം. 5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് താരം ഈ വര്‍ഷം തിരിച്ചെത്തിയത്.

ഇന്നാണ് താരത്തിന്റെ പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് പിറന്നാൾ ആശസകൾ അറിയിച്ച് എത്തുന്നത്.

ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വകയായിരുന്നു ആദ്യ പിറന്നാൾ ആശംസ. ‘നിനക്കറിയാമല്ലോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്’ എന്നാണ് മഞ്ജു ചിത്രം പങ്കുവച്ച് കുറിച്ചത്.
താരങ്ങളായ സംയുക്ത വർമ്മ, റിമി ടോമി, ശിൽപ ബാല, സയനോറ, മൃദുല മുരളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മണിക്കുട്ടൻ, ജീൻ ലാൽ എന്നിവർ ആശംസകളറിയിച്ചിട്ടുണ്ട്.

അതെ സമയം തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും ഭാവന പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്ത് ഭർത്താവ് നവീനാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ദി ഡോർ’ എന്നാണ് ചിത്രത്തിന്റെ പേര്.

ഷാജി കൈലാസിന്റെ ‘ഹണ്ട്’, ശങ്കര്‍ രാമകൃഷ്ണന്റെ ‘റാണി’, റഹ്‌മാന്‍ പ്രോജക്ട് എന്നിവയാണ് ഭാവനയുടെ പുതിയ സിനിമകള്‍

Continue Reading
You may also like...

More in Malayalam

Trending

Recent

To Top