Connect with us

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്; നിർമാതാവ്

News

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്; നിർമാതാവ്

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു, നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്; നിർമാതാവ്

സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നതിന് പിന്നാലെ സംഭവത്തിൽ തങ്ങളുടെ ഭാ​ഗം വിശദീകരിച്ച് സിനിമയുടെ നിർമാതാവ് സംഗീത് ധര്‍മരാജന്‍.

സന്തോഷ് വര്‍ക്കിയെ തങ്ങളുടെ ഭാഗത്ത് നിന്നും ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് സംഗീത് ധര്‍മരാജന്‍ പറയുന്നു. സിനിമ കാണാതെ അഭിപ്രായം പറഞ്ഞതിനെ ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും കയ്യേറ്റം ചെയ്തത് പുത്തുനിന്നുള്ളവരാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു നിർമാതാവ്.

“ഞങ്ങൾ അയാളെ കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവിലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു. അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്‍റെ അഭിപ്രായം. നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ല, എന്നെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്”, എന്നാണ് സംഗീത് ധര്‍മരാജന്‍ പറയുന്നത്.

സന്തോഷ് വര്‍ക്കി പത്ത് മിനിട്ട് പോലും ചിത്രം കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍ വിജേഷ് പി വിജയന്‍ പറഞ്ഞു. ‘നമ്മുടെ കൂട്ടത്തില്‍ നിന്നുള്ള ആളല്ല അയാളെ കയ്യേറ്റം ചെയ്തത്. ഇന്ദ്രന്‍സേട്ടനെ അനാവശ്യം പറയുന്നോ എന്ന് ചോദിച്ചാണ് അവര്‍ കയ്യേറ്റം ചെയ്തത്. പത്ത് മിനിറ്റ് പോലും അദ്ദേഹം സിനിമ കണ്ടിട്ടില്ല. രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. ബ്രാഹ്മാണ്ഡ ചിത്രമൊന്നും അല്ല ഞങ്ങളുടേത്. ചെറിയ സിനിമയാണ്. ഇത്തരത്തിൽ എത്രയോ സിനിമകൾ ഡി​ഗ്രേഡിംസ് ചെയ്തിരിക്കുന്നു’, എന്നാണ് വിജേഷ് പറയുന്നത്.

. സന്തോഷ് വർക്കിയ്ക്ക് എതിരെ അണിയറ പ്രവർത്തകർ പരാതി കൊടുത്തിട്ടുണ്ട്.

സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ മർദിക്കാൻ ശ്രമിക്കുകയായിരുന്നു. കൊച്ചി വനിത–വിനീത തിയേറ്ററില്‍ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

ജൂണ്‍ രണ്ടിന് റിലീസ് ചെയ്ത ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’

“എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ഞാൻ ആരേന്നും പൈസ വാങ്ങിയില്ല. അങ്ങനെ വാങ്ങിയിരുന്നേൽ ഞാൻ കോടീശ്വരൻ ആയേനെ”, എന്നാണ് സന്തോഷ് വര്‍ക്കി സംഭവ ശേഷം പ്രതികരിച്ചിരുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top