News
തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനം; സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയി
തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനം; സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയി
Published on
ബോളിവുഡ് താരം സല്മാന് ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ലോറന്‍സ് ബിഷ്ണോയി. തന്റെ സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ് ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി.ഒട്ടേറെ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്ണോയി നിലവില്‍ തിഹാര്‍ ജയിലിലാണ്.
1998ല്‍ സല്മാന് ഖാന് രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ബിഷ്ണോയി സമുദായം പാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയത് വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ തന്റെ സഹായി സമ്പത്ത് നെഹ്റ, സല്‍മാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവന് ഭീഷണിയുള്ളതിനാല്‍ സല്മാന് ഖാന് വൈ പ്ലസ് സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി വധഭീഷണികള്‍ വരുന്നതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ സല്മാന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തിട്ടുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. തിരുവരവിന് ശേഷം നടിയുടെ വേറിട്ട മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു ഇടവേളയ്ക്ക് ശേഷം...
മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലിസി. ലിസി മാത്രമല്ല. നടിയുടെ മുൻ ഭർത്താവ് പ്രിയദർശൻ മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ...
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
തെന്നിന്ത്യയിൽ തല എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നടനാണ് അജിത്. താരം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ചെയ്യുന്ന കഥാപാത്രങ്ങളിലും...