Bollywood
”ടൈഗറിന് പരിക്കേറ്റു”; വേദനയോടെ ആരാധകർ
”ടൈഗറിന് പരിക്കേറ്റു”; വേദനയോടെ ആരാധകർ
‘ടൈഗര്‍ 3’യുടെ ചിത്രീകരണത്തിനിടെ നടൻ സല്മാന് ഖാന് പരിക്കേറ്റു. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റത്. സല്മാന് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
”ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടൂ… അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന് ചോദിക്കും. ടൈഗറിന് പരിക്കേറ്റു” എന്നാണ് സല്മാന് ഖാന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ ടൈഗര്‍ 3. യഷ് രാജ് സ്പൈ യൂണിവേഴ്സിലെ മറ്റൊരു ചിത്രം കൂടിയാണിത്. ‘പഠാന്’ ചിത്രത്തില്‍ സല്മാന് ടൈഗര്‍ എന്ന കഥാപാത്രമായി തന്നെ വേഷമിട്ടിരുന്നു. ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന് പഠാന് എന്ന കഥാപാത്രമായി എത്തും.
ഇതുകൂടാതെ ‘ടൈഗര്‍ വേഴ്സസ് പത്താന്’ എന്ന ക്രോസ് ഓവര്‍ ചിത്രത്തിലും സല്മാന് ഖാനും ഷാരൂഖ് ഖാനും അഭിനയിക്കുന്നുണ്ട്. അതേസമയം, കത്രീന കൈഫ് ആണ് ടൈഗര്‍ 3യില്‍ നായിക. ഇമ്രാന് ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലേക്ക് എത്താനാണ് സാധ്യത.
