News
ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം – വിഡിയോ കാണാം
ആന്റണി പെരുമ്പാവൂരിന്റെ അമ്മയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം – വിഡിയോ കാണാം
Published on
ഇന്നലെയായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്ര, സുപ്രിയ മേനോൻ, ബാബു രാജ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ ആന്റണി പെരുമ്പാവൂരിന്റെ കൊച്ചിയിലെ വീട്ടിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു.
സിനിമ താരങ്ങൾ എത്തിയ വീഡിയോ കാണാം
മലയാളത്തിലെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്.
നരസിംഹമായിരുന്നു ആദ്യ ചിത്രം. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഈ ബാനറിൽ തന്നെയാണ് ഒരുങ്ങുന്നത്.
Continue Reading
You may also like...
Related Topics:Featured
