സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടൻ ദിലീപ്. കേസും പിന്നാലെ ഉണ്ടായ സിനിമകളുടെ പരാജയങ്ങളുമൊക്കെ നടന്റെ കരിയറിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. തിരിച്ചുവരവിലൂടെ കേസിനെ തുടർന്ന് തനിക്ക് നഷ്ടപ്പെട്ട പേരും വിശ്വാസ്യതയുമൊക്കെ തിരിച്ചു പിടിക്കാൻ കൂടിയാകും ദിലീപിന്റെ ശ്രമം.
ഇപ്പോഴിതാ ദിലീപിനെ കുറിച്ച് നിർമാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് കൃത്യമായ ധാരണയുള്ള ആളാണ് ദിലീപ് എന്നാണ് സമദ് മങ്കട പറയുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ് നടൻ വിജയിച്ചതെന്നും അദ്ദേഹം പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് സമദ് മങ്കട ഇക്കാര്യങ്ങൾ പറഞ്ഞത്. ദിലീപ് ഒരു സൂത്രകാരനാണ്. എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അദ്ദേഹത്തിന് അറിയാം എന്നാണ് സമദ് മങ്കട പറയുന്നത്. സ്ക്രിപ്റ്റിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട്, ആ സിനിമയുടെ ഓരോ കാര്യങ്ങളും തന്റെ ടീമുമായി ചർച്ച ചെയ്ത്പുള്ളിയുടെ പ്രാധാന്യം ഒട്ടും കുറയാതെ, പുള്ളിയുടെ സംഭാവനകളും അതിൽ ചേർത്ത് വിജയിക്കാനുള്ള എല്ലാ സംഭവങ്ങളും അതിൽ ചേർത്ത്, അത് നന്നാക്കിയെടുക്കും ദിലീപ്.
ദിലീപിന് നല്ലൊരു ടീം ഉണ്ടാക്കാൻ സാധിച്ചു. അക്കാര്യത്തിലൊക്കെ പുള്ളി വളരെ ജാഗ്രത പാലിച്ചു. അതാണ് ദിലീപിന്റെ ചിത്രങ്ങളൊന്നും പരാജയപ്പെടാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷൻ ആയാലും ഡിസ്ട്രിബ്യൂഷനായാലും മാർക്കറ്റിങ് ആയാലും, ഇനി തിയേറ്ററുകളുടെ കാര്യത്തിൽ ആണെങ്കിലും ദിലീപിന് ഒരു സംവിധാനം ഉണ്ടായിരുന്നു. അതിലൂടെയാണ് ദിലീപ് വിജയിച്ചതെന്നാണ് സമദ് മങ്കട പറയുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...