Connect with us

മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല, മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ല; ധ്യാന്റെ പ്രതികരണം കേട്ടോ?

News

മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല, മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ല; ധ്യാന്റെ പ്രതികരണം കേട്ടോ?

മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല, മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ല; ധ്യാന്റെ പ്രതികരണം കേട്ടോ?

സിനിമാ മേഖലയിലെ ലഹരി ആരോപണത്തില്‍ നടന്‍ ടിനി ടോമിനെ തള്ളി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല. മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാന്‍ പറഞ്ഞു.

സിനിമ മേഖലയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും, ഈ ഭയം കൊണ്ടാണ് മകനെ സിനിമയിലേക്ക് വിടാത്തതെന്നുമായിരുന്നു ടിനി ടോമിന്റെ വിവാദ പരാമര്‍ശം.’ഒരുത്തന്‍ നശിക്കണം എന്ന് പറഞ്ഞാല്‍ അവന്‍ നശിക്കും. മകന് ബോധം ഉണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഒരാള്‍ വന്ന് വായില്‍ കുത്തിത്തിരുകി തരില്ലല്ലോ ഈ പറഞ്ഞ സാധനം. ബോധവും കഥയും ഉള്ള ഒരുത്തനാണെങ്കില്‍ അവന്‍ അത് ഉപയോഗിക്കില്ല. അത്രതന്നെ.’ എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നടന്‍ ടിനി ടോം തുറന്ന് പറഞ്ഞത്.. ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ ഇപ്പോള്‍ കൊഴിഞ്ഞു തുടങ്ങി. തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചെങ്കിലും ഭയം കൊണ്ടാണ് വേണ്ടെന്ന് വച്ചത് എന്നാണ് ടിനി ടോം പറഞ്ഞത്.
കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തല്‍

ടിനി പറഞ്ഞത്…

സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു.’

‘ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസ്സിലാണു കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി.”
”ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ലു പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി

More in News

Trending

Recent

To Top