News
സ്നേഹമുള്ള മനുഷ്യൻ!! നെഞ്ച് പൊട്ടി താരങ്ങൾ പറഞ്ഞത് ആ ഒരൊറ്റ കാര്യം….
സ്നേഹമുള്ള മനുഷ്യൻ!! നെഞ്ച് പൊട്ടി താരങ്ങൾ പറഞ്ഞത് ആ ഒരൊറ്റ കാര്യം….
Published on
മറഞ്ഞു, ആ ചിരിയുടെ നിഷ്കളങ്കമുഖം. മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. മലയാളിയുടെ നര്‍മത്തെ നവീകരിച്ച നിത്യഹരിത കോമഡി സ്റ്റാറാണ് മാമുക്കോയ. അത്രയ്ക്കധികം മലയാളിയുടെ നര്‍മത്തെ പുതിയൊരു ദിശയിലേക്ക് അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.
അനുഭവങ്ങളുടെ അരങ്ങിൽനിന്ന് ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കയറിയ കലാകാരൻ. ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ആഴമുണ്ട് മാമുക്കോയയുടെ ജീവിതത്തിന്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയെ ഒന്നടകം കണ്ണീരിലാഴ്ത്തുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നടൻ ഭീമൻ രഘു , അപ്പാനി ശരത്ത്, ലാലു അലക്സ് തുടങ്ങിയവർ മെട്രോമാറ്റിനിയോട് പ്രതികരിക്കുകയാണ്
Continue Reading
You may also like...
Related Topics:Mamukkoya
