Connect with us

ഇത് പുതിയ ഭാരതം… വികസനത്തെ ആരും എതിര്‍കുന്നില്ല, അതു പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ട് ആവരുത്; വിവേക് ഗോപൻ

News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത് നടന്‍ വിവേക് ഗോപന്‍. സില്‍വല്‍ ലൈനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള കുറിപ്പും വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന ചിത്രത്തിനൊപ്പം വിവേക് പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തിന്റെ യാത്രയില്‍ എന്നും ‘ഓര്‍മ്മിക്കാന്‍ ഒരു യാത്ര കൂടി’. വികസനത്തിന്റെ യാത്ര. ഭാരത എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച മെയ്ഡ് ഇന്‍ ഇന്ത്യ ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരതിന്റെ മലയാളി മണ്ണിലൂടെയുള്ള ആദ്യ ഒഫീഷ്യല്‍ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിര്‍കുന്നില്ല. അതു പക്ഷേ, സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികള്‍ അടിച്ചുകൊണ്ട് ആവരുത്. വന്ദേ ഭാരതം” എന്നാണ് വിവേക് ഗോപന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ചയെ തുടർന്ന് അറ്റകുറ്റപ്പണി. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 2.30ന് കാസർകോട് നിന്ന് പുറപ്പെടേണ്ടതാണ് ട്രെയിൻ.

വന്ദേഭാരതിന്‍റെ എ.സി ഗ്രില്ലിലൂടെയാണ് ചോർച്ച കണ്ടെത്തിയത്. ഇന്നലെ രാത്രി കണ്ണൂരിൽ മഴയുണ്ടായിരുന്നു. എക്സിക്യൂട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. കാസർകോട് നിന്ന് ഉച്ചക്കുശേഷം യാത്ര പുറപ്പെടേണ്ടതിനാൽ അടിയന്തര അറ്റകുറ്റപണി നടത്തി. കൂടുതൽ സാ​ങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമെത്തി മണിക്കൂറുകൾക്കകമാണ് പ്രശ്നം പരിഹരിച്ചത്.

Continue Reading
You may also like...

More in News

Trending