Connect with us

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

News

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934 ല്‍ തിരുവനന്തപുരത്താണ് ജനനം. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവല്‍ സാറാ തോമസിന്റെ 34-ആം വയസ്സില്‍ പുറത്തിറങ്ങി.

സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പി.എ. ബക്കര്‍ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിട്ടുണ്ട്. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളില്‍ പുരസ്‌കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും

Continue Reading
You may also like...

More in News

Trending