Bollywood
മുതിർന്ന നടൻ ജഗ്ദീപ് അന്തരിച്ചു
മുതിർന്ന നടൻ ജഗ്ദീപ് അന്തരിച്ചു
ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്ദീപ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു. ഷോലെ, അന്താസ് അപ്ന അപ്നാ, സൂർമ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്. ഹാസ്യവേഷങ്ങളിലാണ് ഏറെയും തിളങ്ങിയത്. സൂർമ ഭോപാലി സംവിധാനം ചെയ്തത് ജഗ്ദീപ് തന്നെയായിരുന്നു. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, രേഖ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് യഥാര്‍ഥ നാമം. ബോളിവുഡ് താരം ജാവേദ് ജഫ്രിയുടേയും മിനി സ്ക്രീൻ ഡയറക്ടര്‍ നവേദ് ജഫ്രിയുടേയും പിതാവാണ്. ബീഗം ജഫ്രിയാണ് ഭാര്യ.
ഒന്‍പതാം വയസ്സില്‍ ബാലതാരമായാണ് ജഗ്ദീപ് സിനിമയിലെത്തിയത്. ബി.ആര് ചോപ്രയുടെ അഫ്സാന ആയിരുന്നു ആദ്യ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങള്‍ ജഗ്ദീപിനെ തേടിയെത്തി.
അബ് ദില്ലി ദൂര് നഹി, മുന്ന, ആര് പാര്, ദൊ ബീഗ സമീന്‍ തുടങ്ങി നാന്നൂറിലേറെ സിനിമകളിൽ വേഷമിട്ടു. അഞ്ച് സിനിമകളില്‍ നായകനായി. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ അക്ഷയ് ഖന്നയും ശ്രീയ ശരണും പ്രധാന കഥാപാത്രങ്ങളായ 2012ല്‍ റിലീസ് ചെയ്ത ഗലി ഗലി ചോര്‍ ഹൈയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
