Malayalam
അവസാന നാളുകളില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല; ഓർമ്മകൾ പങ്കുവെച്ച് കെ.എസ്.ചിത്ര
അവസാന നാളുകളില്‍ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല; ഓർമ്മകൾ പങ്കുവെച്ച് കെ.എസ്.ചിത്ര
മികച്ച ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായികയാണ് രാധികാ തിലക്. അര്‍ബുദ രോഗബാധിതയായിരുന്ന രാധികയുടെ വിയോഗം ഇന്നും തീരാനഷ്ടം തന്നെയാണ്. രാധികയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഗായിക ചിത്ര
രാധികയെക്കുറിച്ച് ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ..
‘രാധികയ്ക്ക് അര്‍ബുദം ബാധിച്ചു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് ഒന്നു പോയി നേരില്‍ കാണണമെന്നും സംസാരിക്കണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു. അവിടെ പോയി അല്പ നേരം സംസാരിച്ച് എന്തെങ്കിലും സന്തോഷം കൊടുക്കാന്‍ സാധിച്ചാല്‍ രാധികയ്ക്ക് അത്രയും ആശ്വാസമാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ ഞാന്‍ അന്വേഷിച്ചപ്പോള്‍ സംഗീതജ്ഞരില്‍ തന്നെ പലരും എന്നോടു പറഞ്ഞു, രാധികയ്ക്ക് അങ്ങനെ അധികമാരും പോയി സന്ദര്‍ശിക്കുന്നത് താത്പര്യമില്ല എന്ന്. എല്ലാവരെയും കാണുമ്ബോള്‍ മാനസികമായി അങ്ങനൊരു പ്രയാസം അനുഭവപ്പെടുമെങ്കില്‍ പോകേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. പക്ഷേ അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. പോയി കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് അപ്പോള്‍ വലിയ വിഷമവും കുറ്റബോധവും തോന്നി. ആ വിഷമം ഇപ്പോഴുമുണ്ട്.
രാധികയെക്കുറിച്ച് എനിക്ക് ഒരുപാട് ഓര്‍മകളുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പാടിത്തുടങ്ങിയ കാലത്തൊക്കെ രാധിക അച്ഛന്റെയൊപ്പം എന്റെ വീട്ടില്‍ വരുമായിരുന്നു. എന്നോട് പല കാര്യങ്ങളും ചോദിക്കുമായിരുന്നു. ഞാനും രാധികയും പാടുന്നതു തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. രാധികയുടെ വേര്‍പാട് തീരാ നഷ്ടം തന്നെയാണ്.-ചിത്ര പറഞ്ഞു.
