Connect with us

നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്…അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉല്പാതിപ്പിക്കുന്നുണ്ടോ? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം; രൂക്ഷവിമർശനവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ

News

ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് എത്തിയത്. പ്രദേശത്ത് താമസക്കാർ കൂടിയായ സിനിമാ താരങ്ങളുടെ മൗനത്തിൽ ഇപ്പോഴിതാ രൂക്ഷവിമർശനവുമായി നിർമ്മാതാവ് ഷിബു ജി സുശീലൻ രംഗത്ത്. ജനങ്ങള്‍ക്ക് ജീവവായു നിഷേധിക്കുന്ന അധികാരകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ കാലതാമസം എന്തുകൊണ്ടാണെന്നും ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നും ഷിബു ചോദിച്ചു.

ഫേസ്ബുക്കിൽ ഷിബു പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം രൂപം

‘കഴിഞ്ഞകുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മുക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്.അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉല്പാതിപ്പിക്കുന്നുണ്ടോ? ജീവിക്കാൻ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം..

ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക..ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം..

രാഷ്ട്രീയം നോക്കാതെ അധികാരികെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി. നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക.ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക.

More in News

Trending

Recent

To Top