Connect with us

രണ്ടാമത്തെ സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്, ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല, അമൃതയും മകളും ബാലയെ കണ്ട് സംസാരിച്ചത് ഏകദേശം മുക്കാല്‍ മണിക്കൂറോളം; സുഹൃത്ത് പറയുന്നു

News

രണ്ടാമത്തെ സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്, ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല, അമൃതയും മകളും ബാലയെ കണ്ട് സംസാരിച്ചത് ഏകദേശം മുക്കാല്‍ മണിക്കൂറോളം; സുഹൃത്ത് പറയുന്നു

രണ്ടാമത്തെ സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്, ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല, അമൃതയും മകളും ബാലയെ കണ്ട് സംസാരിച്ചത് ഏകദേശം മുക്കാല്‍ മണിക്കൂറോളം; സുഹൃത്ത് പറയുന്നു

ആശുപത്രിയിൽ കിടക്കുന്ന ബാലയെ കാണാൻ അമൃത സുരേഷും മകൾ പാപ്പുവും എത്തിയിരിക്കുകയാണ്. അമൃതയും മകളും ആശുപത്രിയിലെത്തിയെന്നും ബാലയെ കണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ സുഹൃത്ത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

ബാലയുടെ ചേട്ടന്‍ ചെന്നൈയില്‍ നിന്നും എത്തിയിട്ടുണ്ട്. അമൃതയും മകളും ബാലയെ കാണാനെത്തിയിരുന്നു. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അവര്‍ തീരുമാനിക്കും. ദയവ് ചെയ്ത് നിങ്ങള്‍ തീരുമാനിക്കരുത്. സോഷ്യല്‍മീഡിയയില്‍ കാണുന്ന പോലെ ഗുരുതരമൊന്നുമല്ല, ആള്‍ ഓക്കെയാണ്. രണ്ടാമത് സെഡേഷന്‍ കൊടുക്കാന്‍ പോവുകയാണ്. ഇനി ഗസ്റ്റുകള്‍ ആരെയും അനുവദിക്കില്ല. ബാലയുടെ സിറ്റുവേഷന്‍ വളരെ മോശമാണെന്നറിഞ്ഞാണ് ഞാനടക്കമുള്ളവര്‍ ഇവിടേക്ക് വന്നത്. ഓണ്‍ലൈന്‍ ന്യൂസില്‍ കണ്ടതൊന്ന്, ഇവിടെ വന്നപ്പോഴുള്ള അവസ്ഥ വേറെ.

ചെന്നൈയിലേക്ക് കൊണ്ടുപോവുന്നതിനെക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നേയുള്ളൂ. ബാല ഗുരുതരാവസ്ഥയില്‍ എന്നൊന്നും പറയണ്ട, ആശുപത്രിയിലാണ്. ബാല സംസാരിക്കുന്നുണ്ട്. ബോധംകെട്ട് വീണു എന്നൊക്കെ പറയുന്നത് ഫേക്ക് ന്യൂസാണ്. അതിലൊന്നും കാര്യമില്ല. അമൃതയേയും കുഞ്ഞിനേയും കണ്ട് സംസാരിച്ചിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറോളും അവര്‍ സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു ബാലയുടെ സുഹൃത്ത് പറഞ്ഞത്.

ഓണ്‍ലൈന്‍ ന്യൂസ് കണ്ടാണ് ഞാന്‍ ഇങ്ങോട്ടേക്ക് വന്നതെന്നായിരുന്നു സന്തോഷ് വര്‍ക്കി പറഞ്ഞത്. രണ്ട് ദിവസം മുന്‍പാണ് ഒടുവിലായി കണ്ടത്. ഭയങ്കര വിഷമത്തിലായിരുന്നു. ഞാന്‍ ചെല്ലുമ്പോഴെല്ലാം കുടിച്ചോണ്ടിരിക്കുകയായിരുന്നു. ഉള്ള കാര്യമാണ്, കള്ളം പറയേണ്ട കാര്യമില്ലല്ലോ. സഹോദരനും ഭാര്യയുമെല്ലാം വന്നിട്ടുണ്ട്. ശിവ വന്നതുകൊണ്ട് കാര്യങ്ങള്‍ ഇനി എങ്ങനെയാണെന്നറിയില്ലെന്നുമായിരുന്നു സന്തോഷ് വര്‍ക്കി പറഞ്ഞത്.

ബാലയ്ക്ക് സുഖമില്ലെന്നും അമൃത ആശുപത്രിയില്‍ അഡ്മിറ്റാണെന്നുമുള്ള വിവരം പങ്കിട്ട് ആദ്യമെത്തിയത് സൂരജ് പാലാക്കാരനായിരുന്നു. മകളെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അമൃത സുരേഷ് ഇത് കാണുന്നുണ്ടെങ്കില്‍ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ കാണിച്ചില്ല. ഈ സാഹചര്യത്തിലെങ്കിലും കാണിക്കണമെന്നായിരുന്നു ദയ അശ്വതിയും പറഞ്ഞത്.

Continue Reading
You may also like...

More in News

Trending

Recent

To Top