News
ദിലീപും മഞ്ജു വാര്യറും ഒരുമിച്ച് ജീവിച്ച ആളുകളാണ്.. ദീർഘകാലം ഒരുമിച്ച് ജീവിച്ച വ്യക്തിയെന്ന നിലയില്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും ശക്തയായ സാക്ഷി മഞ്ജു വാര്യർ തന്നെ; അഡ്വ. ബിഎ ആളൂർ
ദിലീപും മഞ്ജു വാര്യറും ഒരുമിച്ച് ജീവിച്ച ആളുകളാണ്.. ദീർഘകാലം ഒരുമിച്ച് ജീവിച്ച വ്യക്തിയെന്ന നിലയില്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും ശക്തയായ സാക്ഷി മഞ്ജു വാര്യർ തന്നെ; അഡ്വ. ബിഎ ആളൂർ
‘ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു കോടതിയിൽ എത്തണമെന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഉയർത്തുന്ന ആവിശ്യം. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ വലിയ വാദങ്ങളാണ് ദിലീപ് നടത്തിക്കൊണ്ടിരിക്കുന്നത്.
മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ കോടതിക്കുമുന്നിൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്നാണ് സുപ്രീം കോടതിയില്‍ നല്കിയ ഹർജിയില്‍ അഡ്വ. ബിഎ ആളൂർ പറയുന്നത്. തെളിവുകളുടെ വിടവു നികത്താനാണ് മുൻ ഭാര്യയായ മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വാദിക്കുന്നു.
അതേസമയം ദിലപീന്റെ ശബ്ദം തിരിച്ചറിയുന്നതിന് കോടതിയില്‍ ഏറ്റവും ശക്തയായ സാക്ഷിയാവുക നടി മഞ്ജു വാര്യറായിരിക്കുമെന്നാണ് അഡ്വ.ബിഎ ആളൂർ വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരവും ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പടേയുള്ള തെളിവുകളും നടി ആക്രമിക്കപ്പെട്ട കേസില്‍ വന്നിട്ടുണ്ട്. ഈ സംഭവങ്ങള്‍ കോടതിയില്‍ കൊണ്ടുവരുന്നത് ഈ കേസിന്റെ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുന്നതാണെങ്കില്‍ മഞ്ജു വാര്യർ എന്ന സാക്ഷിയെ വിസ്തരിക്കാം. ഈ പറയുന്ന ശബ്ദം ദിലീപിന്റേത് ആണെന്നും ഈ പറയുന്ന കാര്യങ്ങള്‍ ഞാന്‍ കേട്ടെന്നും മഞ്ജു വാര്യർ സാക്ഷി പറയുകയും അതില്‍ നിന്നും ഇന്നയിന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കുകയും ചെയ്യുന്നുവെങ്കില്‍ 311 സിആർ അപേക്ഷ പരിഗണിച്ച് ഈ സാക്ഷികളുടെ വിസ്താരം കീഴ്ക്കോടതി അനുവദിക്കുന്നതാണ്.
ഇത്തരത്തില്‍ സാക്ഷികളുടെ വിസ്താരം പാടില്ലായെന്നുള്ളത് എല്ലാ പ്രതിഭാഗവും സാധാരണ ഗതിയില്‍ ഉന്നയിക്കാറുള്ള കാര്യമാണ്. പ്രഥമ വിസ്താരത്തിന് ശേഷം തങ്ങള്‍ വിശദമായി ക്രോസ് വിസ്താരം നടത്തിയതാണ്, ഇനിയും അവരെ വിസ്തരിക്കുന്നത് തങ്ങളുടെ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷന് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്ന വാദം പ്രതിഭാഗത്തിന് ഉയർത്താം. ഇത് കോടതിക്ക് പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം.
ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവുകളോ അല്ലെങ്കില്‍ ഇനിയും എന്തെങ്കിലും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനോ വേണ്ടി മാത്രമേ ഈ 41 സാക്ഷികളേയും പുനഃർവിസ്താരം നടത്തേണ്ടതുള്ളു. അങ്ങനെയൊരു സാഹചര്യം ഉണ്ടെന്ന് ഞാനും വിസ്തരിക്കുന്നില്ല. എന്നാല്‍ ഈ തെളിവുകള്‍ കോടതിയില്‍ കൊണ്ടുവരേണ്ടത് നിർബന്ധമായ കാര്യമാണെങ്കില്‍ സുപ്രീം കോടതി അതിന് അനുവദിക്കും.
രേഖകളും തെളിവുകളും സാക്ഷികളുടെ വിവരങ്ങളുമൊക്കെ പ്രതിഭാഗത്തിന് ലഭിച്ചതിന് ശേഷമാണ് പ്രോസിക്യൂഷന് ഇത്തരമൊരു അവകാശ വാദവുമായി വരുന്നത്. ആ സാഹചര്യത്തില്‍ ഇവരെ ക്രോസ് വിസ്താരം ചെയ്യാനുള്ള പൂർണ്ണ അധികാരം പ്രതിഭാഗത്തിന് ഉണ്ടായിരിക്കെ അവർ എന്തിനാണ് ഭയപ്പെടുന്നത്. കേസിന്റെ ശക്തമായ മുന്നോട്ട് പോക്കിന് മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളുടെ വിസ്താരം വേണമെന്നുണ്ടെങ്കില്‍ സുപ്രീം കോടതി അതിന് അധികാരം നല്‍കും.
വോയിസ് ക്ലിപ്പിലെ ശബ്ദം സാക്ഷികളെ കേള്‍പ്പിക്കുന്നു. അവർ ഈ ശബ്ദം ആരുടേതാണെന്ന് തിരിച്ചറിയുന്നു. ആ ക്ലിപ്പില്‍ പറയുന്ന കാര്യങ്ങള്‍ സാക്ഷി കേട്ടിട്ടുണ്ടുണ്ടെങ്കില്‍ ആ കേട്ട കാര്യങ്ങളും വീണ്ടും കോടതിയില്‍ റീ പ്രൊഡ്യൂസ് ചെയ്യും. ഈ ശബ്ദം ഇന്നയാളുടേതാണെന്ന് സാക്ഷി തിരിച്ചറിഞ്ഞാല്‍ മാത്രമേ ആ തെളിവിന് മൂല്യമുണ്ടാവുകയുള്ളുവെന്നും അഡ്വ. ബിഎ ആളൂർ പറയുന്നു.
ദിലീപിന്റെ ശബ്ദ സന്ദേശം തെളിയിക്കുന്നതിനുള്ള ഏറ്റവും നല്ല സാക്ഷി എന്ന് പറയുന്നത് മഞ്ജു വാര്യറാണ്. ബാലചന്ദ്രകുമാർ പറയുന്നത് സത്യമാണോ കളവാണോ എന്നുള്ളത് കോടതിയില്‍ സ്ഥാപിച്ചെടുക്കേണ്ടത് പ്രോസിക്യൂഷന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യർ അല്ലാതെ മറ്റൊരു സാക്ഷിയെ കൊണ്ടുവരുന്നത് നീതിയുക്തവും ശരിയുമല്ലെന്നാണ് ഒരു അഭിഭാഷകന് എന്ന നിലയില്‍ എനിക്ക് പറയാനുള്ളതെന്നും ബിഎ ആളൂർ പറയുന്നു.
ദിലീപും മഞ്ജു വാര്യറും എന്ന് പറയുന്നത് ഒരുമിച്ച് ജീവിച്ച ആളുകളാണ്. അല്ലാതെ കേവലം ഒരു ദിവസമോ രണ്ട് ദിവസമോ കഴിഞ്ഞ് കൂടിയവരല്ല. ദീർഘകാലം ഒരുമിച്ച് ജീവിച്ച വ്യക്തിയെന്ന നിലയില്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും ശക്തയായ സാക്ഷി എന്നത് മഞ്ജു വാര്യർ തന്നെയാണെന്നും അഭിഭാഷകന് ആവർത്തിക്കുന്നു.
