Connect with us

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്

News

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദൻ. കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷ​പ​രി​ഹാ​ര യ​ജ്ഞ​വും 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ സൂ​ച​ക​മാ​യി ന​ൽ​കു​ന്ന പ്ര​ഥ​മ പുരസ്കാരമാണിത്. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് ഉ​ണ്ണി മു​കു​ന്ദ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ന​ന്ദ​ഗോ​പ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 12ന് ​ഭ​ഗ​വ​തി ക്ഷേ​ത്രം കി​ഴ​ക്കേ ന​ട​യി​ൽ ത​യാ​റാ​ക്കു​ന്ന യ​ജ്ഞ​വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​വി. രാ​ജ​ൻ, ജീ​വ​ൻ നാ​ലു​മ​ക്ക​ൽ, കെ.​എ​സ്. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​ർ​ച്ച​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക്ഷേ​ത്രം വ​ട​ക്കേ ന​ട​യി​ലെ അ​യ്യ​പ്പ വി​ശ്ര​മ കേ​ന്ദ്രം പ​ന്ത​ലി​ലെ കൗ​ണ്ട​റി​ൽ പേ​ര് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശം തുടരുകയാണ്. സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് 233 സ്ക്രീനുകളിലാണ് ബോക്സ് ഓഫീസില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി ചിത്രം പിന്നിട്ടിട്ടുണ്ട്

More in News

Trending

Recent

To Top