News
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദന്
വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം നടൻ ഉണ്ണി മുകുന്ദൻ. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാർച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷം പൂർത്തിയായതിന്റെ സൂചകമായി നൽകുന്ന പ്രഥമ പുരസ്കാരമാണിത്. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണ് ഉണ്ണി മുകുന്ദനെ തെരഞ്ഞെടുത്തത്.
നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന ശിൽപങ്ങളാണ് പുരസ്കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയിൽ തയാറാക്കുന്ന യജ്ഞവേദിയിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികളായ ഡോ. വി. രാജൻ, ജീവൻ നാലുമക്കൽ, കെ.എസ്. ശങ്കരനാരായണൻ എന്നിവർ അറിയിച്ചു.
അർച്ചനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം വടക്കേ നടയിലെ അയ്യപ്പ വിശ്രമ കേന്ദ്രം പന്തലിലെ കൗണ്ടറിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശം തുടരുകയാണ്. സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് 233 സ്ക്രീനുകളിലാണ് ബോക്സ് ഓഫീസില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി ചിത്രം പിന്നിട്ടിട്ടുണ്ട്
